ഗവർണർക്കെതിരായ പ്രമേയം കാര്യോപദേശകസമിതിക്ക് തിരിച്ചയക്കണമെന്ന പ്രമേയം സഭ തള്ളി
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണ മെന്ന പ്രമേയം കാര്യോപദേശകസമിതിക്ക് തിരിച്ചയക്കണമെന്ന പ്രത ിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപം നിയമസഭ വോട്ടിനി ട്ട് തള്ളി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിന് സമയം അനു വദിക്കേണ്ടതില്ലെന്ന കാര്യോപദേശകസമിതി റിപ്പോർട്ട് സഭ വോട്ടിനിട്ട് അംഗീകരിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന് ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്ന് ഉപക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
പൗരത്വ നിയമത്തിൽ കേന്ദ്രസർക്കാറിനുള്ള വീക്ഷണം, അവരെക്കാളും ശക്തമായി അവരുടെ വക്താവ് എന്ന നിലയിൽ ഗവർണർ സംസാരിക്കുന്നു. കേരളത്തിൽ ആരുമിത് അംഗീകരിക്കുന്നില്ല. നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിയതും അംഗീകരിക്കുന്നില്ല. സ്പീക്കർതന്നെ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അഭിപ്രായം പറഞ്ഞു എന്നതിെൻറ പേരിൽ ഗവർണറെ തിരിച്ചുവിളിക്കാമോ എന്നതാണ് പ്രശ്നം. ഗവർണർ പറഞ്ഞ അഭിപ്രായങ്ങളിൽ കൃത്യമായ അഭിപ്രായം പറയുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിെൻറ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിലേക്ക് പോകുന്നത് ഭംഗിയല്ല. ഗവർണർ പദവി ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രതിപക്ഷനേതാവും പ്രതിപക്ഷവുമാണ് സംസ്ഥാനത്തുള്ളത്.
മന്ത്രിസഭ അംഗീകരിച്ചുനൽകുന്ന കാര്യങ്ങൾക്ക് അംഗീകാരം നൽകാനുള്ള പദവിയാണ് ഗവർണർ സ്ഥാനം. ഒാർഡിനൻസ് ഒപ്പിടരുതെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗവർണർ പദവി ദുരുപയോഗം ചെയ്തത് കോൺഗ്രസാണ്. കോൺഗ്രസിെൻറ പഴയ നിലപാട് ഇപ്പോൾ വർഗീയത ചേർത്ത് ബി.ജെ.പി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം തള്ളിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും ഇരട്ടമുഖമാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട കുതന്ത്രങ്ങൾ കേരള ജനത തിരിച്ചറിെഞ്ഞന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. കേരള ജനങ്ങളുടെ മനസ്സിൽനിന്ന് ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറുടെ സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. ഗവർണറെ പിൻവലിക്കണമെന്ന പ്രമേയത്തെ എതിർക്കുന്നതിലൂടെ സി.പി.എമ്മിന് നാളെ കനത്ത വില നൽകേണ്ടിവരും. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് നിയമസഭ പാസാക്കിയ പ്രമേയത്തെ പൊതുവേദികളിൽ തള്ളിപ്പറഞ്ഞതുവഴി സഭയുടെ നിലവാരത്തെയും അന്തസ്സിനെയുമാണ് ഗവർണർ ചോദ്യം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.