Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ഭേദഗതി സമരം:...

പൗരത്വ ഭേദഗതി സമരം: സംസ്ഥാനത്ത്​ 835 കേസുകളിൽ പിൻവലിച്ചത്​ രണ്ടെണ്ണം മാത്രം

text_fields
bookmark_border
പൗരത്വ ഭേദഗതി സമരം: സംസ്ഥാനത്ത്​ 835 കേസുകളിൽ പിൻവലിച്ചത്​ രണ്ടെണ്ണം മാത്രം
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത്​ നടന്ന സമരങ്ങളിൽ പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസുകളിൽ ഇതുവരെ പിൻവലിച്ചത്​ രണ്ട്​ കേസുകൾ മാത്രം. 835 കേസുകളാണ്​ സംസ്ഥാനത്ത്​ രജിസ്​റ്റർ ചെയ്​തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുറുക്കോളി മെയ്​തീ​െൻറ ചോദ്യത്തിന്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ​സഭ മറുപടി ഇപ്പോഴാണ്​ ലഭ്യമായത്​. നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ സർക്കാർ കേസുകൾ പിൻവലിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നത്​.

പൗരത്വ നിയമത്തിനെതി​െര നിയമാനുസൃതം പ്രതി​േഷധിച്ചവർക്കെതി​െര കേസ്​ രജിസ്​റ്റർ ചെയ്​തിട്ടി​െല്ലന്ന്​ മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിച്ചു. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ​ സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു.

കണ്ണൂർ സിറ്റി പരിധിയിലാണ്​ പിൻവലിച്ച രണ്ട്​ കേസുകൾ. പൊലീസ്​ ജില്ലകളിൽ രജിസ്​റ്റർ ചെയ്​ത കേസുകൾ: തിരുവനന്തപുരം സിറ്റി 39, തിരുവനന്തപുരം റൂറൽ 47, കൊല്ലം സിറ്റി 15, കൊല്ലം റൂറൽ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26, ഇടുക്കി 17, ​എറണാകുളം സിറ്റി 17, റൂറൽ 38, തൃശൂർ സിറ്റി 66, റൂറൽ 20, പാലക്കാട്​ 85, മലപ്പുറം 93, കോഴിക്കോട്​ സിറ്റി 103, കോഴിക്കോട്​ റൂറൽ 103, വയനാട്​ 32, കണ്ണൂർ സിറ്റി 54, കണ്ണൂർ റൂറൽ 39, കാസർകോട്​ 18

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeCitizenship Amendment Act
News Summary - kerala police caa cases
Next Story