Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കി...

കാക്കി കുപ്പായത്തിനുള്ളിലെ കലാകാരന്മാർ വേറെ ലെവലാ- കേരള പൊലീസിന്‍റെ'എൻജായ്​ എൻചാമി' പാരഡി വൈറൽ

text_fields
bookmark_border
കാക്കി കുപ്പായത്തിനുള്ളിലെ കലാകാരന്മാർ വേറെ ലെവലാ- കേരള പൊലീസിന്‍റെഎൻജായ്​ എൻചാമി പാരഡി വൈറൽ
cancel

തിരുവനന്തപുരം: തമിഴ്​ റാപ്പർ അറിവും ഗായിക ഥീയും വൈറലാക്കിയ 'എൻജായ്​ എൻചാമി' പാട്ട്​ കോവിഡ്​ ബോധവത്​കരണത്തിന്​ ഉപയോഗിച്ച്​ കേരള പൊലീസ്​. 'കുക്കൂ കുക്കു' എന്ന്​ തുടങ്ങുന്ന ഗാനത്തിന്‍റെ ഈണത്തിനൊപ്പിച്ച്​ കോവിഡ്​ ബോധവത്​കരണ വരികളൊരുക്കിയും നൃത്തച്ചുവടുകൾ വെച്ചും കേരള പൊലീസ്​ പുറത്തിറക്കിയ വിഡിയോ വൈറലാണിപ്പോൾ. കേരള സ്​റ്റേറ്റ്​ പൊലീസ്​ മീഡിയ സെന്‍ററിന്‍റെ ഫേസ്​ബുക്ക്​ പേജിലാണ്​ വിഡിയോ റിലീസ്​ ചെയ്​തത്​.

മാസ്​ക്​ ധരിക്കുന്നതിന്‍റെയും സാമുഹിക അകലം പാലിക്കുന്നതിന്‍റെയും പ്രാധാന്യവും എപ്പോളും സാനിറ്റൈസർ കരുതേണ്ടതിന്‍റെ ആവശ്യകതയും വാക്​സിൻ സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യതയുമൊക്കെ പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. സ്​റ്റേറ്റ്​ പൊലീസ്​ മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്​ടർ വി.പി. പ്രമോദ്​ കുമാർ ആണ്​ വിഡിയോ സംവിധാനം ചെയ്​തിരിക്കുന്നത്​.

പാ​ട്ടെഴുതിയിരിക്കുന്നത്​ ആദിത്യ എസ്​. നായർ, രജീഷ്​ലാൽ വംശ എന്നിവർ ചേർന്നാണ്​. നഹൂം എ​ബ്രഹാം, നിള ജോസഫ്​ എന്നിവരാണ്​ ആലാപനം. നൃത്ത സംവിധാനം പ്രണവ്​ പ്രാൺ, പാർവതി പ്രാൺ എന്നിവരാണ്​. പൊലീസുകാരായ ജിനു തോമസ്​, ഐശ്വര്യ സാബു, ക്രിസ്റ്റി ജേക്കബ്​, ഇന്ത്യ നെൽസൻ, വി.​െജ. ജയലക്ഷ്​മി, റോസ്​മേരി സാജൻ, കെ. ഷൈൻ റോസ്, എസ്​. അഖിൽജിത്ത്, ആർ.എസ്​. പ്രദീപ്​കുമാർ എന്നിവരാണ്​ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policecovid awarenessviral videos
News Summary - Kerala police covid awareness video viral
Next Story