പൊലീസ് ഡേറ്റാ ബേസ് ഊരാളുങ്കലിന്; സഭയിൽ എതിർപ്പുമായി പ്രതിപക്ഷം; സുരക്ഷാ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസ് ഡേറ്റാ ബേസ് ഊരാളുങ്കൽ ടെക്നോളജി സൊല്യുഷന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ ം നിയമസഭയിൽ. അതീവ സുരക്ഷാ വിവരങ്ങളുള്ള ഡേറ്റബേസ് കൈമാറുന്നത് സുരക്ഷാ വീഴ്ചയാണെന്നും സഭ നിര്‍ത്തിവെച്ച് വിഷയ ം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.എസ് ശബരീനാഥനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാ ല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ അഴിമതി കുറയുമെന്നും ഒരു ഡേറ്റാ ബേസിെൻറയും ഉടമസ്ഥത ഊരാളുങ്കലിന് നൽകേണ്ടത ില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സുരക്ഷ ഓഡിറ്റിംഗ് നടത്തിയതിന് ശേഷമേ ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എന്നാല്‍ സി.പി.എമ്മിെൻറ സഹോദര സ്ഥാപനമായ ഊരാലുങ്കൽ സൊസൈറ്റിക്ക് പൊലീസിെൻറ ഡേറ്റാബേസ് തുറന്നുനല്‍കിയത് കടുത്ത സുരക്ഷാവീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നിലവില്‍ കാര്യക്ഷമതയുള്ള സംവിധാനമുണ്ടായിരിക്കേ എന്തിനാണ് പുതിയ പദ്ധതിയെന്ന് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ ചോദിച്ചു. ഡേറ്റാബേസ് കൈമാറരുതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് തുറന്നുകൊടുത്തു. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പദ്ധതിയില്‍ ആയിരത്തിലധികം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചിരുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒക്ടോബർ 29ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറങ്ങിയ ഉത്തരവാണ് വിവാദത്തിലായത്. പാസ്പോർട്ട് അപേക്ഷ പരിശോധനക്കുള്ള സോഫ്റ്റ്വെയർ നിർമാണത്തിനായി സംസ്ഥാന പൊലീസിെൻറ ഡേറ്റാ ബേസ് ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു നൽകണമെന്നായിരുന്നു ഉത്തരവ്.
ഒക്ടോബര്‍ 25നാണ് ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കിയത്. പാസ്പോര്‍ട്ട് പരിശോധനക്കുള്ള ആപ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിന് 35 ലക്ഷം നല്‍കാനും ഉത്തരവുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.