നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്? വിശദീകരിച്ച് കേരളാ പൊലീസ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിൽ പലയിടത്തായി കാണപ്പെടുന്ന വളഞ്ഞുപുളഞ്ഞ തരത്തിലുള്ള വരകളെ കുറിച്ച് പ ലർക്കും സംശയമായിരുന്നു. ഒടുവിൽ ആ സംശയത്തിന് മറുപടിയുമായി കേരളാ പൊലീസ് തന്നെ രംഗത്തെത്തി. കേരള പൊലീസിെൻ റ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ‘സിഗ് സാഗ്’ വരകളെ കുറിച്ച് വിശദീകരിക്കുന്നത്.
അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.
റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്.
തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിെൻറ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.