Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2023 6:02 PM IST Updated On
date_range 25 Nov 2023 6:02 PM IST'ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റിനോട് വേണം കാതൽ'; ഓർമപ്പെടുത്തലുമായി പൊലീസ്
text_fieldsbookmark_border
മമ്മൂട്ടി നായകനായ ചിത്രം 'കാതൽ' മികച്ച പ്രതികരണം നേടി പ്രദർശനം തുടരവേ, ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റിനോട് 'കാതൽ' വേണമെന്ന ഓർമപ്പെടുത്തലുമായി കേരള പൊലീസ്. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇത്തരക്കാർക്കായി സമൂഹമാധ്യമത്തിലൂടെ പൊലീസ് നൽകിയ മുന്നറിയിപ്പുകൾ ഇവയാണ്.
- ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
- ഹെൽമെറ്റിന്‍റെ പുറംചട്ടയ്ക്കു താഴെയുളള ഷോക്ക് അബ്സോർബിങ് ലൈനിങ് അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു.
- ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് വാങ്ങുക. ഫേസ് ഷീൽഡ് ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ല.
- ഓർക്കുക. പൊലീസിന്‍റെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്.
- ഒന്നുകൂടി... ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽെമറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട. ചിൻ സ്ട്രാപ്പ് മുറുക്കിയില്ലെങ്കിൽ അപകടം ഉണ്ടാകുമ്പോൾ ഹെൽമെറ്റ് ആദ്യംതന്നെ തെറിച്ചുപോകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story