ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോവിഡ് നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തി പൊലീസ്
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികൾ പൊലീസ് ശക്തിപ്പെടുത്തി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വ്യാപകമായി പിഴ ഇൗടാക്കിത്തുടങ്ങി. ഇതുവരെ മുന്നറിയിപ്പാണ് നൽകിയിരുന്നതെങ്കിൽ ഇനി പിഴ ഇൗടാക്കാനും കേസെടുക്കാനുമാണ് തീരുമാനം. പ്രധാന റോഡുകളിൽ ബാരിക്കേഡ് വെച്ച് പരിശോധനക്കും നിർദേശമുണ്ട്. മൂന്നിലൊന്ന് പൊലീസിനെ കോവിഡ് പ്രതിരോധ ചുമതലകൾക്കായി നിയോഗിച്ചു. കണ്ടെയ്ൻമെൻറ് സോണിൽ കൂടുതൽ കർക്കശമാക്കും. മാർക്കറ്റ് അടക്കമുള്ളവയിലും നിരീക്ഷണം ഉണ്ടാകും.
പിഴ അടക്കാൻ മടിച്ചാൽ ക്രിമിനൽ കേസെടുക്കും. കടകൾ ഒമ്പതിന് തന്നെ അടക്കുന്നുവെന്ന് ഉറപ്പാക്കാനും പൊതുസ്ഥലത്ത് ആൾക്കൂട്ടം ഒഴിവാക്കാനും നടപടി ഉണ്ടാകും. കോവിഡ് മുന്നറിയിപ്പ് സംബന്ധിച്ച് പൊലീസ് വ്യാപകമായി വാഹനങ്ങളിൽ അനൗൺസ്െമൻറും നടത്തി. കോവിഡ് പോസിറ്റീവായവർ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നിെല്ലന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.