Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷ്ടാക്കളെ...

മോഷ്ടാക്കളെ കരുതിയിരുന്നോ, ഇത് എ.ഐയുടെ കാലമാണ്... കു​റ്റ​വാ​ളി​ക​ളെ മു​ഖ​ല​ക്ഷ​ണം നോക്കി തിരിച്ചറിയാൻ പൊലീസ്

text_fields
bookmark_border
kerala police
cancel

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജി​ന്‍​സ് (എ​ഐ) സാ​ങ്കേ​തി​ക വി​ദ്യ​ പുതിയ കാല ജീവിതത്തി​െൻറ ഭാഗമായി കഴിഞ്ഞു. പല മേഖലകളിലും വെല്ലുവിളിയായി തീർന്ന എ.ഐ മോഷ്ടാക്കളെയും വെറുതെ വിടുന്നില്ല. എ.ഐ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ളെ മു​ഖ​ല​ക്ഷ​ണം നോ​ക്കി തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കേ​ര​ള പൊലീ​സ്. ഇനി മോഷ്ടാവ് ഏത് വേഷത്തിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞാ​ലും പി​ടി​വീ​ഴും. കേ​ര​ള പൊ​ലീ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പോ​ലീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ഐ ​കോ​പ്‌​സി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജി​ന്‍​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള എ​ഫ്.ആർ.​എ​സ് (ഫേ​സ് റെ​ക്ക​ഗ്നി​ഷ​ന്‍ സി​സ്റ്റം) ആ​രം​ഭി​ച്ചിരിക്കുകയാണ്.

കേ​ര​ള പൊലീ​സി​ലെ സി.​സി​.ടി​.എ​ന്‍.​എ​സ് ഡി​വി​ഷ​നി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​സോ​ഫ്റ്റ്‌​വ​യ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ ​കോ​പ്‌​സ് ക്രി​മി​ന​ല്‍ ഗാ​ല​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഒ​ന്ന​ര ല​ക്ഷ​ത്തോ​ള​മു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി എ​ഐ ഇ​മേ​ജ് സെ​ര്‍​ച്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സം​ശ​യി​ക്കു​ന്ന പ്ര​തി​ക​ളു​ടെ ചി​ത്രം താ​ര​ത​മ്യം ചെ​യ്താ​ണു കുറ്റവാളികളെ തി​രി​ച്ച​റി​യു​ക.

മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത ഫോ​ട്ടോ പോ​ലും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മറ്റ് ചി​ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു നോ​ക്കാ​നാ​കും. ഇ​തി​ലൂ​ടെ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി മു​ങ്ങി ന​ട​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ എളുപ്പം കഴിയും. അ​ടു​ത്തി​ടെ പി​ടി​യി​ലാ​യ ഒ​രു പ്ര​തി​യു​ടെ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സി​ന് ക​ണ്ടെ​ത്താൻ കഴിഞ്ഞത് ഈ രംഗത്തെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ള്ളി​യു​ടെ ഭ​ണ്ഡാ​ര മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ഒ​രാ​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എന്നാൽ, ഇയാൾ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന രീ​തി​യി​ലായിരുന്നു പെരുമാറിയത്. എ​ന്നാ​ല്‍, പ്ര​തി​യു​ടെ ചി​ത്രം ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ദ​ര്‍ ബാ​ഷ @ ഷാ​ന​വാ​സ് എ​ന്ന് മോ​ഷ്ടാ​വാ​ണെ​ന്ന് പൊ​ലീ​സി​നു മ​ന​സി​ലാ​യി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു മനസിലാകുന്നത്. സംസ്ഥാനത്തെ വിവിധ ജി​ല്ല​ക​ളി​ലെ പൊലീസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്നും വാ​റ​ന്‍റു​ക​ള്‍ ഉ​ള്ള​യാ​ളാ​ണെ​ന്നും തിരിച്ചറിയാൻ കഴിഞ്ഞു. മോഷ്ടാക്കളെ മാത്രമല്ല കാ​ണാ​താ​കു​ന്ന​വ​രെ കുറിച്ചുള്ള അന്വേഷണത്തിനും ഈ സംവിധാനം സഹായിക്കും. കേരളത്തിലെ എല്ലാ സ്റ്റേഷനിലും കാണാതാവരെ കുറിച്ചുള്ള കേസുകൾ രജിസ്റ്റർ ചെയ്തു കിടപ്പുണ്ട്. ഇവരിൽ പലരും സംസ്ഥാനത്തിന്റെ തന്നെ പലഭാഗത്തായി പ​ലപേരുകളിൽ കഴിഞ്ഞു കൂടുകയാവാം. പൊതുവെ പൊലീസിന് പുതിയ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligencekerala police
News Summary - Kerala Police is also using AI technology
Next Story