ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള േഡ്രാണുകൾ വികസിപ്പിക്കാനും കേരള പൊലീസ്
text_fieldsതിരുവനന്തപുരം: ചാരവൃത്തിക്കും കള്ളക്കടത്തിനും മാത്രമല്ല, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും േഡ്രാണുകൾ വ്യാപകമായി ഉപയോഗിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ആരംഭിച്ച പൊലീസ് േഡ്രാൺ ഫോറൻസിക് ലാബിെൻറയും ഗവേഷണ കേന്ദ്രത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സൈബർഡോമിന് കീഴിലുള്ള ഈ സംവിധാനം വിവിധതരം േഡ്രാണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. േഡ്രാണിെൻറ മെമ്മറി, സോഫ്റ്റ്വെയർ, ഹാർഡ്വെയർ, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള േഡ്രാണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരള പൊലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽ കാന്ത്, എ.ഡി.ജി.പി കെ. പത്മകുമാർ, സൈബർഡോം നോഡൽ ഓഫിസർ എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.