െഎ.പി.എസുകാരുടെ അതൃപ്തി; പൊലീസ് കമീഷണറേറ്റ് നടപ്പാക്കാൻ സാധ്യത
text_fieldsതിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും െഎ.പി.എസ് ഉദ്യോഗസ്ഥരുടെ അസംതൃപ്തിയെ തുടർന്ന് പൊലീസ് തലപ്പത്തെ ഘടനാമാറ്റ ഉത്തരവിറക്കാൻ സാധിച്ചില്ല. പൊലീസ് കമീഷണറേറ്റ് സംവിധാനം നടപ്പാക്കാതെ പൊലീസ് തലപ്പത്തെ ഘടനയിൽ മാറ്റം വരുത്തിയതാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അതൃപ്തിക്ക് കാരണമായത്. ഇതിനെതുടർന്ന് പൊലീസ് കമീഷണറേറ്റ് സംവിധാനം നടപ്പാക്കാന്‍ മുഖ്യമന്ത്രി അഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. തിങ്കളാഴ്ച ഉത്തരവിറങ്ങിയേക്കും. പൊലീസ് കമീഷണറേറ്റ് സ്ഥാപിക്കുന്നതോടെ ക്രമസമാധാനപാലനം ഉൾപ്പെടെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പല അധികാരങ്ങളും ഐ.പി.എസുകാരുടെ കൈകളിലെത്തും. ഇതിനോട് െഎ.എ.എസുകാർക്ക് താൽപര്യമില്ലാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നതെന്നാണ് െഎ.പി.എസുകാരുടെ വാദം. കമീഷണറേറ്റ് രൂപവത്കരണത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് നിയമസെക്രട്ടറി നൽകിയ ഉപദേശവും.
പൊലീസ്ഘടനയിൽ മാറ്റം വരുത്താൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുെത്തങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
പുതിയ ഘടന അനുസരിച്ച് ക്രമസമാധാന ചുമതല ഡി.ജി.പിക്ക് കീഴിലെ ഒരു എ.ഡി.ജി.പിക്കായിരിക്കും. എ.ഡി.ജി.പിക്ക് കീഴിൽ വടക്ക്-തെക്ക് മേഖലയിൽ രണ്ട് ഐ.ജിമാരും ഇവർക്ക് താഴെ നാല് റേഞ്ച് ഡി.ഐ.ജിമാരുമാണുണ്ടാകുക. ഇൗ തീരുമാനത്തോട് ഐ.പി.എസുകാർക്ക് കടുത്ത എതിർപ്പാണുള്ളത്. അതിനാലാണ് ഉത്തരവ് പുറത്തിറക്കാൻ കഴിയാത്തത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ കീഴിൽ കമീഷണറേറ്റോടുകൂടിയുള്ള പുനഃസംഘടന വേണമെന്ന ഡി.ജി.പിയുടെ ശിപാർശ നടപ്പാക്കാത്തതാണ് ഐ.പി.എസുകാരുടെ അതൃപ്തിക്ക് കാരണം. ഘടനാമാറ്റത്തോടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു എ.ഡി.ജി.പിയുടെയും രണ്ട് ഐ.ജിമാരുടെയും തസ്തിക ഇല്ലാതായതായി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് അഴിച്ചുപണി പൂർത്തിയാകാത്തതിനാൽ ചില ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകള്‍ ഡി.ജി.പി മാറ്റിയിരുന്നു. പേക്ഷ, പൊതുഭരണവകുപ്പിൽ നിന്നും ഉത്തരവ് ഇറങ്ങാത്തതിനാൽ ഈ ചുമതല ഏറ്റെടുക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥരും തയാറായിട്ടില്ല. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇൗ വിഷയത്തിൽ െഎ.പി.എസുകാർക്കുള്ള നീരസം ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനെതുടർന്ന് കമീഷണറേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി പരിശോധിച്ചു. ഫയൽ പരിശോധിച്ച ശേഷം തിങ്കളാഴ്ച തന്നെ കമീഷണറേറ്റിെൻറ വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രി നിർേദശം നൽകിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.