ഒടുവിൽ 2016ലെ ഐ.പി.എസ് പട്ടിക കേന്ദ്രത്തിനയച്ചു
text_fieldsതിരുവനന്തപുരം: വിവിധ ഒാഫിസുകളിൽ പിടിച്ചുെവച്ചിരുന്ന 2016ലെ ഐ.പി.എസ് പട്ടിക ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിെൻറ പരിഗണനക്കയച്ചു. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഒാഫിസുകളിൽ മാസങ്ങളായി കറങ്ങിയ ലിസ്റ്റിനാണ് ശാപമോക്ഷമായത്. 2016ലെ ഒഴിവുള്ള 13 ഐ.പി.എസ് തസ്തികളിലേക്ക് സീനിയോറിറ്റി അടിസ്ഥാനമാക്കി 32 എസ്.പിമാരുടെ പേരുകളടങ്ങിയ കഴിഞ്ഞവർഷം മാർച്ചിൽ പൊലീസ് ആസ്ഥാനത്ത് തയാറാക്കിയ പട്ടികയാണ് ഇപ്പോൾ അയച്ചിട്ടുള്ളത്. പട്ടികയിലകപ്പെട്ട പലരും വിവിധ കേസുകളിൽ ഉൾപ്പെട്ടിരുന്നു. ചിലർ വകുപ്പുതല അന്വേഷണവും നേരിടുകയായിരുന്നു. അന്വേഷണം അവസാനിപ്പിച്ച് ഇവരെ കുറ്റവിമുക്തരാക്കാനായിരുന്നു ഇത്രയും സമയം വേണ്ടിവന്നത്. മൂന്ന് എസ്.പിമാർക്ക് ഇൻറഗ്രിറ്റി സർട്ടിഫിക്കറ്റിെൻറ പ്രശ്നവും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഇടപെടലോടെ അക്കാര്യവും ശരിയാക്കി. അതിനിടെ ഇവർക്ക് ഐ.പി.എസ് കിട്ടിയാലും നിയമിക്കാൻ തസ്തിക ഒഴിവില്ലെന്നും അതിനാൽ പട്ടിക ഉടൻ അയക്കേണ്ടതില്ലെന്നും ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ചൂണ്ടിക്കാട്ടി. 2016ലെ ഒഴിവിൽ നാലുപേർക്ക് അടുത്തിടെ ഐ.പി.എസ് ലഭിച്ചിരുന്നു. ആർക്കും ഇതുവരെ നിയമനം നൽകിയിട്ടില്ല. ഒന്നരവർഷത്തിനിടെ ഒഴിവുവന്ന എസ്.പി തസ്തികകളിൽ ഡി.വൈ.എസ്.പിമാർക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചെന്നാണ് ആഭ്യന്തര വകുപ്പിെൻറ കണ്ടെത്തൽ.
ഈ വാദം ശരിയല്ലെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കർശന നിർദേശം നൽകിയതോടെയാണ് കഴിഞ്ഞ ദിവസം പട്ടിക കേന്ദ്രത്തിന് കൈമാറിയത്. പട്ടികയിലുള്ള ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും വിരമിച്ചവരാണ്. ലിസ്റ്റിൽനിന്ന് 13 പേർക്ക് ഐ.പി.എസ് ലഭ്യമാക്കാൻ ഈ മാസം തന്നെ യു.പി.എസ്.സി യോഗം വിളിക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ടി.എ. സലിം, എ.കെ. ജമാലുദ്ദീൻ, യു. അബ്ദുൽ കരീം, കെ. എം. ആൻറണി, ജെ. സുകുമാരപിള്ള, ടി.എസ്. സേവ്യർ, സി.എസ്. സാബു, സി.കെ. രാമചന്ദ്രൻ, കെ.പി. വിജയകുമാരൻ, കെ.എസ്. വിമൽ, ജയിംസ് ജോസഫ്, കെ.എം. ടോമി, പി.കെ. മധു, ആർ. സുകേശൻ, എ. അനിൽകുമാർ, കെ.ബി. രവി, ഇ.കെ. സാബു, എസ്. രാജേന്ദ്രൻ, സി.ബി. രാജീവ്, സി.എഫ്. റോബർട്ട്, കെ.എസ്. സുരേഷ് കുമാർ, തമ്പി എസ്.ദുർഗാദത്ത്, രതീഷ് കൃഷ്ണൻ, പി.വി. ചാക്കോ, പി. കൃഷ്ണകുമാർ, കെ. സതീശൻ, ടോമി സെബാസ്റ്റ്യൻ, എൻ. വിജയകുമാർ, കെ. രാജേന്ദ്രൻ, എ.ആർ. പ്രേംകുമാർ, ബേബി എബ്രഹാം, ടി. രാമചന്ദ്രൻ എന്നിവരാണ് പട്ടികയിലുള്ളത്.
ഇതിൽ ഉരുട്ടിക്കൊല കേസ് ഉൾെപ്പടെ പല ക്രിമിനൽ, ക്രൈംബ്രാഞ്ച് കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരും ഉണ്ടായിരുന്നവരും ഇതിലുൾപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ബാർ കോഴ കേസ് അന്വേഷിച്ച വിജിലൻസ് എസ്.പിയായിരുന്ന ആർ. സുകേശനും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടേണ്ട ജയകുമാർ സ്വയം വിരമിച്ചതിനാൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മിക്ക സംസ്ഥാനങ്ങളും 2016ലെ ഐ.പി.എസ് ഒഴിവുകൾ കഴിഞ്ഞവർഷം തന്നെ നികത്തിയിരുന്നു. 2017ലെ ഒഴിവിലേക്കുള്ള പട്ടികയും പല സംസ്ഥാനങ്ങളും കേന്ദ്രത്തിന് കൈമാറി. എന്നാൽ, കേരളത്തിൽ 2017ലെ പട്ടികയെക്കുറിച്ച് പൊലീസ് ആസ്ഥാനത്ത് ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നതാണ് സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.