വിവാഹവീട്ടിൽ പോത്തിനെ കശാപ്പ് ചെയ്തതിന് വധുവിെൻറ പിതാവിനെതിരെ കേസ്
text_fieldsപത്തനംതിട്ട: വിവാഹ ആവശ്യത്തിന് പോത്തിനെ കശാപ്പു ചെയ്തത് തടഞ്ഞ് വിവാഹം അലേങ്കാലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാർക്കെതിരെ വധുവിെൻറ പിതാവ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും നടപടിയായില്ല. കാട്ടൂർപേട്ട പുതുപ്പറമ്പിൽ (കളരിപ്പറമ്പിൽ) ഷാജഹാെൻറ മകളുടെ വിവാഹത്തിനിെടയാണ് പൊലീസുകാർ ഇടേങ്കാലിട്ടത്.
വിവാഹ സദ്യക്കായി തലേദിവസം സ്വന്തം ഭൂമിയിലിട്ട് രണ്ട് പോത്തുകളെ കശാപ്പ് ചെയ്ത് ഇറച്ചി തയാറാക്കുന്നതിനിടെ രാത്രി 12ഒാടെ ആറന്മുള സ്റ്റേഷനിലെ രണ്ട് പൊലീസുകാർ എത്തി തടയുകയായിരുന്നു. ഏപ്രിൽ നാലിനായിരുന്നു സംഭവം. ഇതുമൂലം പിറ്റേദിവസത്തേക്കുള്ള സദ്യ തയാറാക്കൽ ഏറെ വൈകി. വിവാഹ വീട്ടിൽ പൊലീസെത്തിയത് വധുവിെൻറ വീട്ടുകാരെ ഭയപ്പാടിലാക്കുന്നതിനും മാനഹാനിക്കും കാരണമായെന്നും പരാതിയിൽ പറയുന്നു.
സ്ഥലത്തെത്തിയ പൊലീസ് പോത്തിനെ അറക്കുന്നത് നിയമവിരുദ്ധമാണെന്നും ഉടൻ പായ്ക്ക് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റാനും നിർദേശിച്ചു. കശാപ്പു നടത്തിയവർക്കെതിരെ കേെസടുക്കുമെന്ന് ഭീഷണിയും മുഴക്കി. ഇവരുടെ ചിത്രങ്ങളും പൊലീസ് പകർത്തി. തുടർന്ന് വീട്ടുകാരെയും ഭീഷണിപ്പെടുത്തി. ഇതോടെ ഭയപ്പെട്ട തൊഴിലാളികൾ തുടർജോലി ചെയ്യാൻ വിസമ്മതിച്ചു. നാട്ടുകാർ ഇടപെട്ടതോടെ വധുവിെൻറ പിതാവിെൻറ മേൽവിലാസം എഴുതി വാങ്ങി പൊലീസ് പോകുകയായിരുന്നു. വിവാഹ ദിവസം ഉച്ചക്ക് 11.30മുതൽ അതിഥികൾക്ക് ഭക്ഷണം വിളമ്പാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വളരെ ൈവകിയാണ് സദ്യ തയാറായത്.
ഒരാഴ്ചക്കുശേഷം വീണ്ടും എത്തിയ പൊലീസ് ഇതിെൻറ പേരിൽ വീട്ടുകാരെ വിരട്ടുകയും കേെസടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പരാതിക്കിടയാക്കിയ പൊലീസുകാരുടെ മൊഴി ഉടനെടുക്കുമെന്നും ഡിവൈ.എസ്.പി റഫീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. നിയമപരമായ അനുമതികൾ ഒന്നും നേടാതെയാണ് കശാപ്പ് നടത്തിയതെന്നും പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലെത്തത്താൻ ഇടയായതെന്നും ഡിവൈ.എസ്.പി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.