കേരള പൊലീസ് ഓഫിസേഴ്സ് അസോ. തെരഞ്ഞെടുപ്പ്: ഔദ്യോഗിക പക്ഷത്തിന് വിജയം
text_fieldsകൊച്ചി: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് വിജയം. നിലവിലെ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ. ബിജു, ട്രഷറർ കെ.എസ്. ഔസേപ്പ്, വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ. നായർ, ടി. ബാബു, സി.പി. പ്രദീപ് കുമാർ, ജോയന്റ് സെക്രട്ടറിമാരായ വി. ചന്ദ്രശേഖരൻ, പി.പി. മഹേഷ്, രമേശൻ വെള്ളോറ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
20 പൊലീസ് ജില്ലകൾ കൂടാതെ എട്ട് ബറ്റാലിയനുകൾ, ടെലികമ്യൂണിക്കേഷൻ, കേരള പൊലീസ് അക്കാദമി എന്നിവ ഉൾപ്പെടെ 30 ജില്ല കമ്മിറ്റികളാണ് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനുള്ളത്. ഇതിൽ കോട്ടയം, മലപ്പുറം, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, എസ്.എ.പി, എം.എസ്.പി, ആർ.ആർ.ആർ.എഫ്, കെ.എ.പി1, കെ.എ.പി2, കെ.എ.പി3, കെ.എ.പി4, കെ.എ.പി 5 എന്നീ 13 ജില്ല കമ്മിറ്റികൾ പൂർണമായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ജില്ലകളിലെ നാമമാത്രമായ സീറ്റുകളിലേക്ക് മാത്രമാണ് മത്സരമുള്ളത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയാണ്. മത്സരമുള്ള സ്ഥലങ്ങളിൽ ജൂലൈ 21ന് തെരഞ്ഞെടുപ്പ് നടക്കും. 27ന് ജില്ല ഭാരവാഹി തെരഞ്ഞെടുപ്പും ആഗസ്റ്റ് 18ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.