പൊലീസിൽ അഴിച്ചുപണി; മനോജ് എബ്രഹാമും ഷെയ്ഖ് ദർവേശ് സാഹിബും മേഖല എ.ഡി.ജി.പിമാർ
text_fieldsതിരുവനന്തപുരം: ആംഡ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ദക്ഷിണ മേഖലയിലും ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനെ ഉത്തരമേഖലയിലും എ.ഡി.ജി.പിമാരായി നിയമിച്ചു. നിലവിൽ ഉത്തരമേഖല എ.ഡി.ജി.പിയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. റേഞ്ച് െഎ.ജിമാർക്കും സിറ്റി പൊലീസ് കമീഷണർമാർക്കും മാറ്റമുണ്ട്.
ചില ജില്ല െപാലീ സ് മേധാവികളെ സ്ഥലംമാറ്റി നേരത്തേ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സർക്കാ ർ ഉത്തരവിറക്കാത്തതിനാൽ അതു നടപ്പായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇപ്പോൾ പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇൻറലിജൻസ് വിഭാഗം എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെയും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയുടെയും അധിക ചുമതല വഹിക്കും. തൃശൂർ റേഞ്ച് െഎ.ജിയായ എം.ആർ. അജിത്കുമാറിനെ കണ്ണൂരിലേക്കും കണ്ണൂർ റേഞ്ച് െഎ.ജി ബൽറാംകുമാർ ഉപാധ്യായയെ തൃശൂരിലേക്കും പരസ്പരം മാറ്റി.
സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ കൊച്ചിയിൽ കോസ്റ്റൽ സെക്യൂരിറ്റി എ.ഡി.ജി.പിയാക്കി. ട്രാൻസ്പോർട്ട് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്ന് പോസ്റ്റിങ് കാത്തിരുന്ന കെ. പത്മകുമാറാണ് പുതിയ ക്രൈം റെക്കോഡ്സ് ബ്യൂറോ മേധാവി.
ഇൻറലിജൻസ് െഎ.ജി അശോക് യാദവാണ് പുതിയ തിരുവനന്തപുരം റേഞ്ച് െഎ.ജി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ കോറി സഞ്ജയ് കുമാർ ഗുരുഡിനാണ് തിരുവനന്തപുരത്തെ പുതിയ സിറ്റി പൊലീസ് കമീഷണർ. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായ എസ്. സുരേന്ദ്രനെ കൊച്ചിയിലും എസ്.ബി.സി.െഎ.ഡി (ഇേൻറണൽ സെക്യൂരിറ്റി) എസ്.പിയായിരുന്ന എ.വി. ജോർജിനെ കോഴിക്കോട്ടും സിറ്റി പൊലീസ് കമീഷണർമാരായി നിയമിച്ചു.
പൊലീസ് ആസ്ഥാനത്തെ ഡി.െഎ.ജി കാളിരാജ് മഹേഷ്കുമാറാണ് ഇേൻറണൽ സെക്യൂരിറ്റി പുതിയ ഡി.െഎ.ജി. തിരുവനന്തപുരം െഎ.സി.ടി എസ്.പി ജെ. ജയനാഥിനെ എസ്.ബി.സി.െഎ.ഡി (ഇേൻറണൽ സെക്യൂരിറ്റി) എസ്.പിയായി മാറ്റി നിയമിച്ചു. വിജിലൻസ് ഡയറക്ടറായിരുന്ന മുഹമ്മദ് യാസിൻ വിരമിച്ചതിനെ തുടർന്ന് ദക്ഷിണമേഖല എ.ഡി.ജി.പിയായിരുന്ന എസ്. അനിൽകാന്താണ് ആ ചുമതല വഹിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റു ചില സുപ്രധാന മാറ്റങ്ങൾ കൂടി പൊലീസ് സേനയിലുണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.