Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​റ്റേഷനിൽ പ്രതി...

സ്​റ്റേഷനിൽ പ്രതി പൊലീസുകാരനെ നെഞ്ചിലിടിച്ച്​ ബോധം കെടുത്തി

text_fields
bookmark_border
സ്​റ്റേഷനിൽ പ്രതി പൊലീസുകാരനെ നെഞ്ചിലിടിച്ച്​ ബോധം കെടുത്തി
cancel
camera_alt

മർദനമേറ്റ്​ ബോധരഹിതനായ എ.എസ്.ഐ രാജേഷ്​ (സി.സി.ടി.വി ദൃശ്യം), പ്രതി ദീപുലാൽ

ഓയൂർ (കൊല്ലം): അടിപിടിക്കേസിൽ കസ്റ്റഡിയി​ലായ പ്രതി സ്​റ്റേഷനിൽ പൊലീസുകാരനെ നെഞ്ചിലിടിച്ച്​ ബോധം കെടുത്തി. പൂയപ്പള്ളി പൊലീസ്​ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം.

പള്ളിമൺ കിഴക്കേ ഗോകുലം പൂമങ്കലത്ത് വീട്ടിൽ ദീപുലാൽ (36) ആണ് ജി.ഡി ചാർജുണ്ടായിരുന്ന എ.എസ്.ഐ രാജേഷിന്‍റെ നെഞ്ചിൽ ഇടിച്ചത്​. ഇടിയുടെ ആഘാതത്തിൽ രാജേഷ്​ ബോധരഹിതനായി വീണു. ഈ സമയം ഗ്രില്ല് തകർത്ത്​ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മറ്റു പൊലീസുകാരെത്തിയാണ്​ കീഴ്​പ്പെടുത്തിയത്​.

രാജേഷിന്​ പ്രാഥമികശുശ്രൂഷ നൽകാനുള്ള ശ്രമവും പ്രതി തടസ്സപ്പെടുത്തി. തുടർന്ന്​ കൂടുതൽ പൊലീസ് എത്തി പ്രതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പരിക്കേറ്റ എ.എസ്.ഐ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂയപ്പള്ളിയിലെ ഹോട്ടലിൽ ദീപുലാലും മറ്റൊരാളും അടിയുണ്ടാക്കിയതിനെ തുടർന്നാണ്​ ഇവരെ കസ്റ്റഡിയിലെടുത്തത്​. സ്​റ്റേഷനിലെത്തിച്ച ഉടൻ പ്രതി അക്രമാസക്​തനാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeattack against police
News Summary - Kerala policeman attacked in police station
Next Story