അക്രമം തടയാൻ പൊലീസിന്റെ 'ഓപറേഷൻ കാവൽ'
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് കടത്ത്, മണൽ കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും പ്രത്യേക പദ്ധതിക്ക് പൊലീസ് രൂപം നൽകി.
'ഓപറേഷൻ കാവൽ' എന്ന് പേരിട്ട പദ്ധതി വിജയകരമാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർഗനിർദേശം പുറപ്പെടുവിച്ചു. വിവിധ കുറ്റകൃത്യങ്ങൾ നടത്തി ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവികൾ പ്രത്യേക സംഘത്തിന് രൂപം നൽകും.
സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക സ്പെഷൽ ബ്രാഞ്ച് തയാറാക്കും. ഇവരെ കർശനമായി നിരീക്ഷിക്കും. ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യും.
നേരത്തേ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ല അടിസ്ഥാനത്തിൽ തയാറാക്കും. ആവശ്യമെങ്കിൽ കാപ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ല പൊലീസ് മേധാവിമാർ തയാറാക്കും. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും.
സ്വീകരിച്ച നടപടി ജില്ല പൊലീസ് മേധാവികൾ മുഖേന സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ ദിവസവും രാവിലെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.