കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കണ്ടുപഠിക്കണം രാഹുൽ ഗാന്ധിയെ -ഡോ. ബിജു
text_fieldsതിരുവനന്തപുരം: രാഷ്ട്രീയത്തിൽ പ്രതികരണങ്ങൾ എത്ര പക്വതയോടെയാവണം എന്നതിന് കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധിയെ കണ്ടുപഠിക്കണമെന്ന് സംവിധായകൻ ഡോ. ബിജു. ഓഫിസ് ആക്രമണ വിഷയത്തിൽ എത്ര പക്വമായാണ് അദ്ദേഹം പ്രതികരിച്ചത്.
സമകാലിക രാഷ്ട്രീയത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ കണ്ടു പഠിക്കേണ്ടതാണ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം. രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ ധിക്കാരവും അഹങ്കാരവും തെറിവിളിയും മണ്ടത്തരവും ആക്രോശങ്ങളും ഭീഷണിപ്പെടുത്തലും മാത്രം കൈമുതലായ കുറേ നേതാക്കളെയാണോ കേരള ജനത അർഹിക്കുന്നത്. സത്യമായും നമ്മൾ അല്പം കൂടി മെച്ചപ്പെട്ട നേതാക്കളെ അർഹിക്കുന്ന ഒരു ജനത അല്ലെന്നുണ്ടോ -ഡോ. ബിജു ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
വയനാട്ടിലെ തന്‍റെ ഓഫിസ് അക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരോട് ദേഷ്യമില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഈ ഓഫിസ് വയനാട്ടിലെ ജനങ്ങളുടെതാണ്. അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്നും ഓഫിസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.