ഇടതു രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതത്തിന് വാതിൽ തുറന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ഇടതുപക്ഷത്തിെൻറ ദേശീയ രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതം ഉ ണ്ടാക്കാവുന്ന നിലപാടാണ് േഡറ്റ സുരക്ഷിതത്വ വിവാദത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം ചെ ാവ്വാഴ്ച സ്വീകരിച്ചത്.
സ്വകാര്യതക്കുള്ള അവകാശത്തെ ഭരണഘടനാ അനുസൃതമായി അംഗീ കരിക്കുകയും അതിനുവേണ്ടി ശബ്ദം ഉയർത്തുകയും െചയ്യുന്ന പാർട്ടിയാണ് സി.പി.എം.
പക ്ഷേ, നാല് പി.ബി അംഗങ്ങൾ പെങ്കടുത്ത സെക്രേട്ടറിയറ്റ് യോഗം ‘അസാധാരണ സാഹചര്യത്തി ൽ വ്യക്തിയുടെ സ്വകാര്യത പ്രധാനമല്ലെന്നാ’ണ് പ്രഖ്യാപിച്ചത്. കോവിഡ് തടയാൻ ലോകമാ കെ സ്വീകരിച്ച അടച്ചുപൂട്ടൽ നടപടിയെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതുമായി നേതൃത്വം വ്യാഖ്യാനിച്ചു. അതിെൻറ തണലിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഡേറ്റ മുഴുവൻ കുത്തക കമ്പനിക്ക് കൈമാറിയതിനെ ന്യായീകരിച്ചു. ഇതിനോടുള്ള സി.പി.എം, സി.പി.െഎ ദേശീയ നേതൃത്വത്തിെൻറ നിലപാട് നിർണായകമാകും.
ഏതു വെല്ലുവിളിയിലും രാഷ്ട്രീയനിലപാടുകൾ മുറുകെപ്പിടിക്കുന്നതാണ് രൂപവത്കരണകാലം മുതൽ സി.പി.എം നയം. ഒടുവിൽ ആധാറിലും കേംബ്രിഡ്ജ് അനലിറ്റിക്കയിലും ഡേറ്റ സുരക്ഷയിലെ കർക്കശസ്വരം പ്രതിഫലിച്ചിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സന്ദേശം കൈമാറാൻ ഗൂഗ്ളും ഫേസ്ബുക്കും ഉപയോഗിക്കാൻ ശ്രമിച്ചതിനെ പി.ബി കടുത്ത സ്വരത്തിലാണ് വിമർശിച്ചത്. ആധാറിലെ സുപ്രീംകോടതി വിധിയിൽ വിദേശകമ്പനികൾ വ്യക്തിപരമായ വിവരം കൈകാര്യം ചെയ്യുന്നതിെല അപകടം പിണറായി വിജയൻതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, അസാധാരണ സാഹചര്യത്തിൽ ഇതെല്ലാം മാറ്റിവെക്കാമെന്നാണ് സംസ്ഥാന നേതൃത്വം വാദിക്കുന്നത്. കേരളത്തിന് സമാനമായി കോവിഡ് വ്യാപനം പ്രതിരോധിക്കുന്ന മറ്റ് സംസ്ഥാനങ്ങളൊന്നും ജനങ്ങളുടെ ആരോഗ്യവിവരങ്ങളിൽ ആക്ഷേപത്തിന് ഇടവെക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല. സ്പ്രിൻക്ലർ വിവാദത്തിൽ സെക്രേട്ടറിയറ്റിൽ മുഖ്യമന്ത്രി ഒന്നും സംസാരിച്ചില്ല.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സർക്കാർ നടപടിയും പാർട്ടി നിലപാടും വിശദീകരിച്ചത്.
അഭിപ്രായഭിന്നത ഉയർന്നതുമില്ല. പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള നടപടിയിലായിരുന്നു ഉൗന്നൽ. ഹൈകോടതിയിലെ നടപടികൾ യോഗത്തിെൻറ പരിഗണനക്ക് വന്നില്ല.
മുഖ്യമന്ത്രിയാകെട്ട വാർത്തസമ്മേളനത്തിൽ തന്ത്രപൂർവം അസ്വസ്ഥജനകമായേക്കാവുന്ന ചോദ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു. പക്ഷേ, കോടതി എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കുമെന്ന ധാരണയാണ് നേതൃത്വത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.