മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (പി.സി.ബി) നിയമനം വിവാദത്തിലേക്ക്. ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച 20 ഒാളം അപേക്ഷകരിൽനിന്ന് യോഗ്യതയും പരിചയ സമ്പന്നതയുമുള്ള ധാരാളം പേരെ ഒഴിവാക്കി എട്ടുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതാണ് വിവാദം.
ശനിയാഴ്ചയാണ് ചെയർമാൻ സ്ഥാനത്തേക്ക് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് നീക്കമെന്നാണ് സൂചന. ചീഫ് സെക്രട്ടറി ഉൾപ്പെടെ രണ്ട് ഉയർന്ന െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണത്തിെൻറ മുന നീളുന്നത്. അജിത് ഹരിദാസ് രാജിവെച്ചതോടെ ഇൗ വർഷം ഫെബ്രുവരി മുതൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലേക്ക് മേയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിച്ചത്.
ശാസ്ത്ര, സാേങ്കതിക വകുപ്പ് എക്സ് ഒഫിഷ്യോ സെക്രട്ടറി പ്രഫ.കെ.പി. സുധീറാണ് നിലവിൽ പി.സി.ബി ചെയർമാൻ സ്ഥാനം പകരം വഹിക്കുന്നത്. പരിസ്ഥിതി ശാസ്ത്രം, സാേങ്കതികം, എൻജിനീയറിങ്ങിൽ 15 വർഷ പ്രായോഗിക, ഭരണ പരിചയവും 60 വയസ്സിൽ കുറവുമാണ് ദേശീയ ഹരിത ൈട്രബ്യൂണൽ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. 2018 ൽ മുഴുവൻ അേപക്ഷകരെയും വിളിച്ച് അഭിമുഖ പരീക്ഷ നടത്തിയശേഷമാണ് ചെയർമാനെ തെരഞ്ഞെടുത്തത്.
പക്ഷേ, അപേക്ഷ സമർപ്പിച്ചവരിൽനിന്ന് എട്ടുപേരെ മാത്രമാണ് ഇപ്പോൾ അഭിമുഖ ബോർഡ് തെരഞ്ഞെടുത്തതെന്നാണ് ആക്ഷേപം. പി.സി.ബിയിൽനിന്ന് വിരമിച്ച രണ്ട് ചീഫ് എൻജിനീയർമാർ, 28 വർഷം പരിചയ സമ്പത്തുള്ള നിലവിലെ മുതിർന്ന ചീഫ് എൻജിനീയർ, മുൻ മെംബർ സെക്രട്ടറി അടക്കം യോഗ്യതയുള്ളവരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. അതേസമയം ബോർഡിലെ 12 വർഷം മാത്രം സർവിസുള്ള ഉദ്യോഗസ്ഥനെയും നിലവിലെ മെംബർ സെക്രട്ടറിയെയും അഭിമുഖത്തിന് തെരഞ്ഞെടുത്തു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, പി.സി.ബി ചെയർമാൻ അടങ്ങുന്നതാണ് അഭിമുഖ സമിതി.
2014 ൽ പി.സി.ബിയിൽനിന്ന് സ്വയം വിരമിക്കൽ സ്വീകരിച്ച എൻവയൺമെൻറൽ എൻജിനീയർക്കുവേണ്ടി അടക്കമാണ് യോഗ്യതയുള്ളവർ തള്ളപ്പെട്ടതെന്നാണ് ആക്ഷേപം. 2019ലെ അഭിമുഖ പരീക്ഷയിലും ഇൗ ഉദ്യോഗസ്ഥൻ പെങ്കടുത്തിരുന്നു. കോവിഡ് നിയന്ത്രണത്തിനിടെ തിരക്കുപിടിച്ചുള്ള നിയമന നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷകർ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.