കേരള പ്രവാസി അസോസിയേഷൻ യു.ഡി.എഫിൽ
text_fieldsതിരുവനന്തപുരം: കേരള പ്രവാസി അസോസിയേഷനെ യു.ഡി.എഫിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. വ്യാഴാഴ്ച ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം. പ്രവാസി കൂട്ടായ്മയായി തുടക്കം കുറിച്ച കേരള പ്രവാസി അസോസിയേഷൻ മൂന്നു വർഷം മുമ്പാണ് രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്താണ് ചെയർമാൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച അസോസിയേഷൻ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം അറിയിച്ചത് പരിഗണിച്ചാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. യു.ഡി.എഫിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മുന്നണി നേതൃത്വത്തിനു കത്ത് നൽകിയിരുന്നു. പ്രവാസികൾ നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയാണ് കെ.പി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.