കേരളത്തിൽ ഭരണത്തുടർച്ച പ്രവചിച്ച് ടൈംസ് നൗ-സി വോട്ടർ സർവെ
text_fieldsന്യൂഡൽഹി: കേരളത്തിൽ ഭരണ തുടർച്ച പ്രവചിച്ച് അഭിപ്രായ സർവെ. 140ൽ 82 സീറ്റുകളുമായി എൽ.ഡി.എഫ് ഭരണം പിടിച്ചെടുക്കുമെന്നാണ് ടൈംസ് നൗ-സി വോട്ടർ അഭിപ്രായ സർവെ ഫലം. യു.ഡി.എഫ് 56 സീറ്റുകളിലൊതുങ്ങുമെന്നും ബി.ജെ.പി ഒരു സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
എൽ.ഡി.എഫ് 78 മുതൽ 86 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 52-60 സീറ്റുകളും ബി.ജെ.പിക്ക് 0-2 സീറ്റുകളും ലഭിച്ചേക്കാമെന്നും സർവെ ഫലം വ്യക്തമാക്കുന്നു.
എൽ.ഡി.എഫ് വോട്ട് ഷെയറിൽ 0.6 ശതമാനത്തിന്‍റെ കുറവുണ്ടായേക്കാമെന്ന് പ്രവചിക്കുന്നു. 2016ൽ 43.5 ശതമാനമുണ്ടായിരുന്നത് ഇത്തവണ 42.9 ആയി കുറയും. യു.ഡി.എഫിന്‍റെ വോട്ട് ഷെയർ 2016ലെ 38.8 ശതമാനത്തിൽ നിന്ന് 37.6 ശതമാനമായി കുറയുമെന്നും പ്രവചിക്കപ്പെടുന്നു.
സർവെയിൽ പങ്കെടുത്തവരിൽ 42.34 തമാനം പേരും ആഗ്രഹിക്കുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ്. കേരളത്തിൽ നിന്ന് സർവെയിൽ പെങ്കടുത്തവരിൽ 55.84 പേരും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. 31.95 % പേർ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കാനാണ് താൽപര്യപ്പെടുന്നത്.
തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയും കോൺഗ്രസുമടങ്ങുന്ന സഖ്യം വൻ വിജയം നേടുമെന്നും ടൈംസ് നൗ-സി വോട്ടർ പ്രവചിക്കുന്നു. ഡി.എം.കെ സഖ്യം 158 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. 2016നെ അപേക്ഷിച്ച്, 60 സീറ്റുകളുടെ വർധനവാണിത്.
അതേസമയം, എൻ.ഡി.എ 016ൽ നേടിയ 136 സീറ്റുകളിൽ നിന്ന് ഇത്തവണ 65 സീറ്റുകളിലേക്ക് കൂപ്പു കുത്തുമെന്നാണ് അഭിപ്രായ സർവെ പ്രവചിക്കുന്നത്.
യു.പി.എക്ക് 43.2 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് പ്രവചനം. 2016ൽ ലഭിച്ച 39.4 % വോട്ട് ഷെയറിനെ അപേക്ഷിച്ച് 1.8 ശതമാനം വർധന. എൻ.ഡി.എയുടെ വോട്ട് ഷെയറിൽ 11.6ശതമാനത്തിന്‍റെ ഇടിവാണ് സർവെ ഫലം സൂചിപ്പിക്കുന്നത്. 2016ൽ 43.7 % വോട്ട് ഷെയർ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 32.1 ലേക്ക് ചുരുങ്ങുമെന്നാണ് സർവെ ഫലം.
അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 38.4 ശതമാനമാളുകളും എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാവണമെന്നാണ് അഭിപ്രായപ്പെട്ടത്. 31% പേർ ഇ.കെ. പളനിസ്വാമിയും 7.4% പേർ കമൽഹാസനും മുഖ്യമന്ത്രിയാവണമെന്ന താലപര്യം പ്രകടിപ്പിച്ചു. രജനികാന്ത് 4.3 %, വി.െക. ശശികല 3.9%, ഡോ. എസ്. രാമദോസ് 2.5%, കെ.എസ്. അളഗിരി 1.7%, ഒ. പനീർ സെൽവം 2.6%, മറ്റുള്ളവർ 8.2% എന്നിങ്ങനെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് സർവെയിൽ ലഭിച്ച പിന്തുണ.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൽ 12.07 ശതമാനം പേർ അതീവ തൃപ്തിയും 22.28 % പേർ ഒരു പരിധിവരെ തൃപ്തിയും രേഖപ്പെടുത്തിയപ്പോൾ 53.26% പേർ കേന്ദ്ര സർക്കാറിൽ അതൃപ്തി രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സർവെയിൽ പങ്കെടുത്ത പകുതിയിലേറെ പേർക്കും താൽപര്യമില്ല. 51.09% പേരാണ് അതൃപ്തി രേഖപ്പെടുത്തിയത്. 17.29% പേർ അതീവ തൃപ്തിയും 24.35 % പേർ ഒരു പരിധി വരെ തൃപ്തിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.