വൈദികർക്കെതിരായ മാനഭംഗക്കേസുകൾ ഞെട്ടലുളവാക്കുന്നത്: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വൈദികർ മാനഭംഗകേസുകളിലുൾപ്പെടുന്നത് െഞട്ടലുളവാക്കുന്നതാണെന്ന് സുപ്രീംകോടതി. ക്രൈസ്തവ സഭകൾ കേന്ദ്രീകരിച്ച് മാനഭംഗക്കേസുകൾ ആവർത്തിച്ച് വരുന്നത് ആശങ്കയുളവാക്കുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. കൊട്ടിയൂരില്‍ വൈദികൻ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
അതേസമയം, ഫാദര്‍ ജോസഫ് തേരകം, സിസ്റ്റർ ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. സ്ത്രീപീഡന കേസുകളില്‍ കേരളത്തിലെ വൈദികര്‍ നിരന്തരം പ്രതി പട്ടികയില്‍ വരുന്നതില്‍ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.
കൊട്ടിയൂര്‍ പീഡന കേസില്‍ ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഹൈദരാലി, സിസ്റ്റര്‍ ടെസ്സി തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ ആന്‍സി മാത്യു എന്നിവരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍നിന്ന് കുറ്റവിമുക്തരാക്കാന്‍ വയനാട് ജില്ല ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ ജോസഫ് തേരകവും കമ്മിറ്റി അംഗം സിസ്റ്റർ ബെറ്റി ജോസഫും നല്‍കിയ അപേക്ഷകൾ കോടതി തള്ളി.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പൊലീസില്‍നിന്ന് മറച്ചുെവച്ചുവെന്നായിരുന്നു ഹൈദരാലി, സിസ്റ്റര്‍ ടെസ്സി തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ ആന്‍സി മാത്യു എന്നിവർക്കെതിരായ കേസ്. ഇതിനു വേണ്ടത്ര തെളിവില്ലെന്ന് കോടതി കണ്ടെത്തി. ഇവർക്കുവേണ്ടി അഭിഭാഷകരായ ആര്‍. ബസന്ത്, രാകേന്ത് ബസന്ത് എന്നിവര്‍ ഹാജരായി. കേസില്‍ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെയാണ് അടിയന്തര ഉത്തരവ് ഇറക്കുന്നതെന്നും വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബെഞ്ച് പറഞ്ഞു.
എന്നാൽ, ശിശുക്ഷേമ സമിതി ഭാരവാഹികളായിരുന്ന ഫാദര്‍ ജോസഫ് തേരകവും കമ്മിറ്റി അംഗം സിസ്റ്റർ ബെറ്റി ജോസഫും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അമ്മ അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാനാവില്ല. പെണ്‍കുട്ടിയെ പരിശോധിച്ചവര്‍ പ്രതികളായപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിെൻറ ഡ്രൈവറെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.