കേരള പ്രോപ്പർട്ടി ഷോയ്ക്ക് ഇന്ന് സമാപനം
text_fieldsദോഹ: കേരളത്തിൽ വീടും വില്ലകളും ഫ്ലാറ്റും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഖത്തർ പ്രവാസികളെ തേടി വമ്പൻ ബിൽഡർമാരുടെ സാന്നിധ്യവുമായി ദോഹയിൽ തുടങ്ങിയ സിറ്റി സ്കേപ്പ് കേരള പ്രോപ്പർട്ടി ഷോയ്്ക്ക് ഇന്ന് സമാപനം . ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്നു ദിവസത്തെ കേരള പ്രോപ്പർട്ടി ഷോയിൽ നാട്ടിൽനിന്നും പ്രഗത്ഭരായ 35ഓളം ബിൽഡർമാരാണ് എത്തിച്ചേർന്നത്. പ്രവാസി മലയാളികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’വും റിയൽ എസ്റ്റേറ്റ് ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരള ചാപ്റ്ററും സംയുക്തമായാണ് സിറ്റി സ്കേപ്പിൽ ഇന്ത്യൻ പവിലിയൻ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച 12 മണിയോടെ ആരംഭിച്ച സിറ്റി സ്കേപ്പിലെ ഇന്ത്യൻ പവലിയൻ ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി സംഘടനായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്രെഡായ് കേരള ചാപ്റ്റർ സി.ഇ.ഒ സേതുനാഥ്, എക്സ്പോ കമ്മിറ്റി ചെയർമാൻ ജോൺ തോമസ്, എക്സ്പോ കമ്മിറ്റി കോ ചെയർമാൻ ഹസീബ് അഹമ്മദ്, കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് സുഭാഷ്, കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രവിശങ്കർ, ക്രെഡായ് വനിതാ വിങ് സംസ്ഥാന കൺവീനർ ഡോ. മിനി വർമ, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപറേഷൻസ് ഹെഡ് മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം -മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, ഗൾഫ് മാധ്യമം ഖത്തർ റീജനൽ മാനേജർ ടി.എസ് സാജിദ്, മാധ്യമം കൺട്രിഹെഡ് (മാർക്കറ്റിങ്) കെ. ജുനൈസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.