അപേക്ഷിക്കും പക്ഷേ, പരീക്ഷക്കില്ല; ബദൽവഴി തേടി പി.എസ്.സി
text_fieldsതിരുവനന്തപുരം: പരീക്ഷക്ക് അപേക്ഷിക്കുകയും ഹാജരാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ ബദൽ വഴികൾ തേടി പി.എസ്.സി.
പരീക്ഷ എഴുതാത്തവർക്ക് പിഴ ഇൗടാക്കുന്നത് നിയമപ്രശ്നമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് മറ്റ് മാർഗങ്ങൾ ആലോചിക്കുന്നത്. അപേക്ഷിച്ചവർക്കെല്ലാം പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കുക വഴി കോടികൾ നഷ്ടമാകുന്ന സാഹചര്യത്തിലാണ് പി.എസ്.സിയുടെ നീക്കം. 2013-2016 കാലയളവിൽ വിവിധ പരീക്ഷകൾക്ക് 2.04 കോടി പേരാണ് അപേക്ഷിച്ചത്. പരീക്ഷയെഴുതിയവരാകെട്ട 1.07 കോടി പേരും. അപേക്ഷിച്ച പകുതിയോളംപേർ പരീക്ഷക്ക് ഹാജരായില്ല. എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങി അപേക്ഷകർ ഏറെയുള്ള തസ്തികകളുടെയും സ്ഥിതി ഇതുതന്നെ.
അപേക്ഷിച്ച മുഴുവൻ പേർക്കും ചോദ്യപേപ്പർ, പരീക്ഷാഹാൾ, ഇൻവിജിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കേണ്ടിവരുന്നതിനാൽ നഷ്ടം കുന്നുകൂടുെന്നന്നാണ് കണക്കുകൾ. പരീക്ഷക്ക് വരുന്നവരുടെ യഥാർഥകണക്ക് രണ്ടാഴ്ച മുെമ്പങ്കിലും ലഭിച്ചാൽ ഇൗ നഷ്ടം ഒഴിവാക്കാമെന്ന നിലക്കാണ് അനാവശ്യ അപേക്ഷകരെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. റെയിൽവേ, ബാങ്ക് മാതൃകയിൽ പരീക്ഷക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത ഫീസ് ഇൗടാക്കണമെന്നാണ് പി.എസ്.സിയുടെ പ്രധാന ആവശ്യം. ഡിഗ്രിയും അതിനുമുകളിലും യോഗ്യതയുള്ള തസ്തികകൾക്ക് 100, ഡിഗ്രിക്ക് താഴെയുള്ളതിന് 50 എന്നിങ്ങനെ ഫീസ് ഇൗടാക്കണമെന്നാണ് മറ്റൊരുനിർദേശം.
അപേക്ഷകരിൽനിന്ന് നിശ്ചിതതുക അപേക്ഷാവേളയിൽ ഇൗടാക്കി പരീക്ഷ എഴുതിയവർക്ക് തിരിച്ചുനൽകുകയാണ് മറ്റൊരു വഴി. ഫീസ് കാര്യത്തിൽ അനുകൂല തീരുമാനമൊന്നും സർക്കാർ നൽകാത്തതിനാൽ സാേങ്കതികസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയുള്ള മാർഗത്തിനാണ് മുൻഗണന നൽകുന്നത്. ഹാൾടിക്കറ്റ് 15ദിവസം മുമ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ ഒരുവർഷം മുമ്പ് നടപ്പാക്കിയ പരിഷ്കാരം പൂർണ പരാജയമാണ്.
അപേക്ഷിച്ചവരെല്ലാം ഇൗ സമയത്ത് ഡൗൺലോഡ് ചെയ്തതാണ് പരാജയകാരണം. ഇൗ സാഹചര്യത്തിലാണ് പരീക്ഷക്ക് 40ദിവസം മുമ്പ് കൺഫർമേഷൻ ലെറ്റർ നൽകുന്ന സംവിധാനം പരീക്ഷിക്കാനുള്ള ശ്രമം. പരീക്ഷയെഴുതുെന്നന്ന ഉറപ്പ് ഉദ്യോഗാർഥി നൽകിയാൽ മാത്രം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. അടുത്ത പി.എസ്.സി യോഗത്തിൽ നിർദേശം ചർച്ചക്കെടുക്കാനാണ് നീക്കം. തുടർച്ചയായി അപേക്ഷ സമർപ്പിക്കുകയും പരീക്ഷയെഴുതാതിരിക്കുകയും ചെയ്യുന്നവരെ വിലക്കുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.