പി.എസ്.സി ആസ്ഥാനം അടച്ചു
text_fieldsതിരുവനന്തപുരം: പട്ടം വാർഡ് കെണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പി.എസ്.സി ആസ്ഥാനം അടച്ചു. തപാല്‍, ഇ-മെയില്‍, ഇ-വേക്കന്‍സി മുഖേന റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കുന്നതിന് അത്യാവശ്യം ജീവനക്കാരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.
സുരക്ഷ ജീവനക്കാരും ജോലിക്ക് ഹാജരാകും. കെ.എ.എസ് അടക്കം പരീക്ഷകളുടെ മൂല്യനിർണയ നടപടികൾ നിർത്തിവെച്ചു. അതേസമയം കലക്ടറുടെ രാത്രിയിലുള്ള കെണ്ടയ്ൻമെൻറ് സോൺ പ്രഖ്യാപനമറിയാതെ വിവിധ ജില്ലകളിൽനിന്ന് അഭിമുഖ പരീക്ഷക്കെത്തിയവർക്ക് ഇന്നലെ രാവിലെയും ഉച്ചക്കുമായി പി.എസ്.സി ആസ്ഥാനത്ത് പരീക്ഷ നടത്തി.
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികളിലേക്കാണ് 15 ഓളം പേരുടെ അഭിമുഖം നടന്നത്. അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഗൾഫ്, ഇതര സംസ്ഥാനങ്ങളിൽനിന്നുവന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്കും കെണ്ടയ്ൻമെൻറ് സോണിലുള്ളവർക്കും മറ്റ് രോഗമുള്ളവർക്കും മറ്റൊരു ദിവസം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.