ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പരീക്ഷ കേന്ദ്രം അനുവദിക്കു ന്നതിൽ ചട്ടലംഘനം നടെന്നന്ന ഡോ. കെ.എസ്. രാധാകൃഷ്ണെൻറ ആരോപണം അടിസ്ഥാനരഹിതമെന്ന ് പി.എസ്.സി. ഡോ.കെ.എസ്. രാധാകൃഷ്ണന് പി.എസ്.സി ചെയര്‍മാനായിരുന്ന കാലയളവില്‍ വിവിധ ത സ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നിരവധി പരീക്ഷകളില്‍ പരീക്ഷ കേന്ദ്രമായി യൂനിവേഴ്സിറ്റി കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2016ല്‍ നടന്ന ഐ.ആർ.ബി റെഗുലര്‍ വിങ് പൊലീസ് കോൺസ്റ്റബിള്‍ തസ്തികയിലും യൂനിവേഴ്സിറ്റി കോളജ് പരീക്ഷ കേന്ദ്രമായിരുന്നു.
ഇതിനെകുറിച്ച് ഒരുവിധ പരാതികളും ഇതുവരെ കമീഷന് ലഭിച്ചില്ലെന്ന് വാർത്തകുറിപ്പിൽ പി.എസ്.സി അറിയിച്ചു. ഡോ.കെ.എസ്. രാധാകൃഷ്ണന് പി.എസ്.സി ചെയര്‍മാനായിരുന്ന 2011-16 കാലത്ത് എല്ലാ ബറ്റാലിയനിലേക്കുമുള്ള പൊലീസ് കോൺസ്റ്റബിള്‍ തസ്തികകളുടെ പരീക്ഷകേന്ദ്രം ജില്ല, താലൂക്ക് എന്നിവ തിരിച്ച് തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗാർഥികള്‍ക്ക് സൗകര്യം നൽകിയിരുന്നു.
2015ലെ പൊലീസ് കോൺസ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 12/2015) തെരഞ്ഞെടുപ്പിലും പരീക്ഷയെഴുതുന്നതിന് തിരുവനന്തപുരം ഓപ്റ്റ് ചെയ്തവർ ആയിരങ്ങളാണ്. ഇത് പി.എസ്.സി ചെയര്മാെൻറയോ അംഗങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ അധികാരമുപയോഗിച്ചു കൊണ്ടുള്ള ഉത്തരവിെൻറ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതല്ല, മറിച്ച് കമ്പ്യൂട്ടര്‍ സംവിധാനമാണ് പരീക്ഷ കേന്ദ്രം അനുവദിച്ചുനല്കുന്നതെന്നും പി.എസ്.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.