സംവരണം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭം വേണം–കേരള പുലയർ മഹാസഭ
text_fieldsതൃശൂര്‍: സംവരണത്തിനെതിരെ കുത്തക മൂലധന ശക്തികൾ കൂടി രംഗത്ത് വന്ന സാഹചര്യത്തിൽ സംവരണം ഇല്ലാതാക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ സംവരണീയരായ മുഴുവന്‍ ജനവിഭാഗങ്ങളുമായി യോജിച്ച പ്രക്ഷോഭം വേണമെന്ന് കേരള പുലയർ മഹാസഭ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2019 ഓടുകൂടി സംവരണം ഇല്ലാതാക്കണമെന്ന ആവശ്യവുമായി കുത്തക മൂലധന ശക്തികള്‍ പരസ്യപ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സംഘ്പരിവാറിെൻറ ആശയങ്ങളാണ് കോര്‍പറേറ്റ് ശക്തികളിലൂടെ പ്രകടമാകുന്നത്. ഇതിെൻറ തുടര്‍ച്ചയായി രാജ്യത്തെങ്ങും സംവരണവിരുദ്ധ മുന്നണികളും പ്രക്ഷോഭങ്ങളും ഇതിനകം ആരംഭിച്ചു.
സംവരണത്തിലൂടെ നാമമാത്രമായ ജീവിതസൗകര്യങ്ങള്‍ നേടിയ സമൂഹങ്ങളാണ് കുഴപ്പക്കാരെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഭരണാധികാരികള്‍ ഒരക്ഷരം പോലും പറയാത്തത് ബോധപൂർവമാണ്. നൂറ്റാണ്ടുകളായി ജാതിവിവേചനത്തിലൂടെ മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്തിയവരുടെ ജീവിതസാഹചര്യങ്ങളില്‍ നേരിയ മാറ്റമുണ്ടാകുന്നത് പോലും സഹിക്കാനാവാത്ത ശക്തികള്‍ക്കെതിരെ ജനാധിപത്യപരമായ പോരാട്ടങ്ങള്‍ തുടരേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
അടിച്ചമർത്തുകയും സമൂഹത്തിെൻറ പിന്നാമ്പുറത്തേക്ക് ചവിട്ടി നിർത്തുകയും ചെയ്ത പട്ടികജാതി വിഭാഗങ്ങളെ സവർണ രാഷ്ട്രീയത്തണലിലേക്ക് കൊണ്ടു പോയത് സമുദായ താൽപര്യമല്ലെന്ന് ടി.വി. ബാബു വിഭാഗത്തിനെ പേരെടുത്ത് പറയാതെ സമ്മേളനം വിമർശിച്ചു. ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെ അപലപിക്കുന്നതാണ് മറ്റൊരു പ്രമേയം. തൃശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകെൻറ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ദലിതരെയും ആദിവാസികളെയും എ.പി.എൽ ആക്കി മാറ്റുന്നത് ആ ജനവിഭാഗങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കും. ബി.പി.എല്‍ കാരായിരുന്നവരെ എ.പി.എല്ലാക്കുന്ന നടപടി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പട്ടികജാതിക്കാരെ ഫ്ലാറ്റുകളില്‍ തളച്ചിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദലിതര്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാനും ജീവനോപാധികള്‍ കണ്ടെത്താനും ഉപയുക്തമാകുന്ന ഭൂമി വിതരണം ചെയ്യുന്നതിനു പകരം ഫ്ലാറ്റുകളിലേക്ക് മാറ്റുന്നത് മറ്റൊരു കോളനിസംസ്കാരത്തിന് വഴിെവക്കും. മൂന്നുസെൻറ്, ലക്ഷംവീട് കോളനികളുടെതിനുതുല്യമായ വിവേചനമാണിതെന്നും പ്രമേയം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.