കോളടിച്ച് കാസർകോട്; 11 ജില്ലകളിൽ അധികമഴ, തൃശൂരിന് കുറവ്
text_fieldsതൃശൂർ: ചൂടിന് കുറവൊന്നുമില്ലെങ്കിലും വർഷങ്ങൾക്കുശേഷം ഭേദപ്പെട്ട വേനൽമഴ കിട്ടി. കാസർകോട് ജില്ലക്കാണ് കോളടിച്ചത്. 150 ശതമാനം അധിക മഴ ലഭിച്ചു. 43 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 108 മി.മീറ്റർ ലഭിച്ചു. തെക്കൻ ജില്ലകളിൽ കനക്കുന്ന വേനൽ മഴയാണ് വടക്കെ അറ്റത്ത് ശക്തിയാർജിച്ചത്. മൂന്നു വർഷമായി മഴക്കുറവിൽ മുന്നിൽ നിൽക്കുന്ന വയനാടാണ് നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ 111 ശതമാനം മഴയാണ് അധികം ലഭിച്ചത്. എറണാകുളത്ത് 98 ശതമാനവും കോട്ടയത്ത് 77 ശതമാനവും അധികം മഴ ലഭിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാന നാളുകളിൽ ഒന്നും പ്രവചിക്കാനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നെതന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 11 ജില്ലകളിൽ മഴ കൂടുതൽ ലഭിച്ചപ്പോൾ തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മഴക്കുറവാണുള്ളത്. ഇതിൽ മുമ്പിലുള്ളത് തൃശൂരാണ്. 40 ശതമാനത്തിെൻറ കുറവ്. തിരുവനന്തപുരത്തെ കുറവ് 31 ശതമാനമാണെങ്കിൽ ആലപ്പുഴയിൽ 11 ആണ്. ഇടുക്കിയിൽ ഒരു ശതമാനം കൂടുതൽ മഴ കിട്ടി.
ചുട്ടുപൊള്ളുന്ന പാലക്കാട് 12 ശതമാനം. കൊല്ലം (19), പത്തനംതിട്ട (31), മലപ്പുറം (41), കോഴിക്കോട് (36), കണ്ണൂർ (95) എന്നിങ്ങനെയാണ് കൂടുതൽ മഴ ലഭിച്ചത്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 25 വരെ കേരളത്തിൽ 30 ശതമാനം അധിക മഴ ലഭിച്ചു. 118 മി.മീറ്ററിെൻറ സ്ഥാനത്ത് 154 മി.മീ ലഭിച്ചു. മാർച്ചിൽ12 ശതമാനവും ഏപ്രിലിൽ 23ഉം മേയിൽ 65 ശതമാനവുമാണ് വേനൽമഴ ലഭിക്കേണ്ടത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 30 ശതമാനം മഴ ലഭിച്ചതിനാൽ മേയിലും കൂടുതൽ മഴ തന്നെയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിനിടെ ചൂട് കൂടുന്നതിനിടെ മാർച്ച് 12 മുതൽ 15വെര അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തെക്കൻജില്ലകളിൽ മഴ െപയ്യാൻ ഇടയാക്കി.
അറബിക്കടലിൽ നിന്ന് വീശുന്ന ഇൗർപ്പമുള്ള കാറ്റും മഴക്ക് അനുകൂലമാണ്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തിെൻറ നാളുകളിൽ ഒന്നും പറയാനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രാദേശിക പ്രതിഭാസങ്ങൾ ആയതിനാൽ ജില്ലയിൽതന്നെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാത്ത സാഹചര്യവുമുണ്ട്. പ്രദേശികമായി രൂപെപ്പടുന്ന മേഘങ്ങളും അന്തരീക്ഷ സാഹചര്യവുമാണ് വേനൽമഴക്ക് കാരണം. 2008 ലാണ് കേരളത്തിൽ അസ്വാഭാവിക വേനൽമഴ ലഭിച്ചത്. കാലവർഷ പ്രതീതി ഉളവാക്കുന്ന മഴയാണ് അന്ന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.