മഴ ശമിക്കും; ഭീതി വേണ്ടെന്ന് ഗവേഷകർ
text_fieldsതൃശൂർ: ശനിയാഴ്ചയോടെ മഴ ശമിക്കുമെന്ന് സൂചന. 14,15 തീയതികളിൽ കനത്ത മഴ പ്രവചിക്കപ് പെട്ടിട്ടില്ലാത്തതിനാൽ ഭീതി വേെണ്ടന്ന നിഗമനത്തിലാണ് കാലാവസ്ഥ വ്യതിയാന ഗവേഷ കർ. കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ട്, ഒമ്പത് ദിവസങ്ങളിലെ അതിശക്ത മഴക്കു പിന്നാലെ 14,15,16,17 ദ ിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചിരുന്നു. അതാണ് പ്രളയത്തിന് കാരണമായത്.
ചെറിയ കാലയളവിൽ പെയ്യുന്ന അതിതീവ്രമഴയാണ് വീണ്ടും പ്രളയഭീതിയിലേക്ക് നയിച്ചത്. കഴിഞ്ഞവർഷം പ്രകടമായ മൺസൂണിലെ ഈ രൂപമാറ്റം ഇത്തവണയും തുടർന്നു. ജൂൺ, ജൂൈല മാസങ്ങളിൽ മഴ കുറഞ്ഞപ്പോൾ ആഗസ്റ്റിൽ ഒമ്പത് ദിനം മാത്രം പിന്നിടുേമ്പാൾ പെയ്തത് 221 മില്ലിമീറ്റർ മഴ. 440 മി.മീ മഴയാണ് ആഗസ്റ്റിൽ ലഭിക്കേണ്ടത്. 219 മി.മീ കൂടി ലഭിക്കാൻ 20 ദിവസം കൂടിയുണ്ട്. ചെറിയ മഴ ലഭിച്ചാൽ പോലും ഇത് മറികടക്കാം.
അറബിക്കടലിലെ അന്തരീക്ഷചുഴിയും ഗോവ - കർണാടക തീരം മുതൽ വടക്കൻ കേരളംവരെ നീണ്ടു കിടക്കുന്ന ന്യൂനമർദ പാത്തിയുമാണ് മഴക്ക് കാരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിന്യൂനമർദം ന്യൂനമർദമായി പരിണമിച്ചെങ്കിലും മഴക്ക് ശമനമില്ല. എന്നാൽ അതിശക്തമഴയുടെ കാരണം ചികയുകയാണ് ദൽഹി ആസ്ഥാനമായ മധ്യദൂര കാലാവസ്ഥ പ്രവചന കേന്ദ്രം. അതിനിടെ, കനത്തമഴയിൽ കേരളത്തിലും മഴ ശരാശരിയിലായി. 1512 മി.മീറ്ററിനു പകരം 1304 മി.മീ മഴ വെള്ളിയാഴ്ച വരെ ലഭിച്ചു. 14 ശതമാനത്തിെൻറ കുറവ്. ഭീകര ദുരന്തം വിതച്ച ഹൈറേഞ്ച് ജില്ലകളായ ഇടുക്കി-28, വയനാട്-24 ശതമാനത്തിെൻറ വീതം കുറവാണുള്ളത്. പത്തനംതിട്ട (24), ആലപ്പുഴ (23), തൃശൂർ (21) ജില്ലകളിലും കണക്കിൽ മഴ കമ്മിയാണ്. ബാക്കി ഒമ്പതുജില്ലകളിലും ശരാശരി മഴ ലഭിച്ചു. ഇതിൽ പാലക്കാട്-ആറ്, കോഴിക്കോട്-മൂന്ന് ശതമാനം വീതം അധികമഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.