സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയുണ്ട്.
ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നലെ രാത്രിയിലും കനത്ത മഴയാണ് ലഭിച്ചത്. തൊടുപുഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയയാളെ രക്ഷിച്ചു.
തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മത്സ്യബന്ധനം പാടില്ല. നാളെ വരെ ഇവിടങ്ങളിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്.
മരം കടപുഴകി വീണ് ട്രാൻസ്ഫോർമർ നിലംപൊത്തി
എടപ്പാൾ: കനത്ത മഴയിൽ പൊൽപ്പാക്കരയിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് ട്രാൻസ്ഫോർമർ നിലംപൊത്തി. ഇതോടെ പ്രദേശത്തെ വൈദ്യുതിയും ഗതാഗതവും മുടങ്ങി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗത തടസ്സം
ആലുവ: റോഡരികിലെ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗത തടസ്സമുണ്ടായി. പടിഞ്ഞാറെ കടുങ്ങല്ലൂർ പ്ലാവിൻ ചുവടിൽ ശനിയാഴ്ച്ച പുലർച്ചെ ആറോടെയാണ് അപകടം. ഈ സമയം വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
മണിക്കൂറുകളോളം ഗതഗതം തടസ്സപ്പെട്ടു. ഏലൂരിൽനിന്ന് അഗ്നിരക്ഷാ സേനയും കെ.എസ്.ഇ.ബി അധികൃതരുമെത്തി മരം മുറിച്ച് മാറ്റി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.