Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനമർദ്ദപാത്തി,...

ന്യൂനമർദ്ദപാത്തി, ചക്രവാദച്ചുഴി; വീണ്ടും മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
ന്യൂനമർദ്ദപാത്തി, ചക്രവാദച്ചുഴി; വീണ്ടും മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
cancel

തിരുവനന്തപുരം: ചെറിയ ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. കേരള തീരം തൊട്ട് മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതിനാൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപത്തെ ന്യൂനമർദ്ദവും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടതും കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സാധ്യത വർധിപ്പിക്കുന്നുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും കേരളത്തിന് മഴ അനുകൂല സാഹചര്യമാണുണ്ടാക്കുക.

അതി തീവ്രമഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yellow alertHeavy rainKerala
News Summary - Kerala rains again, yellow alert in three districts
Next Story