മൂന്നര വര്‍ഷത്തിനിടെ 44,000 കോടിയുടെ നിക്ഷേപം -മന്ത്രി രാജീവ്
text_fieldsകൊച്ചി: കേരളത്തിലെ വ്യവസായ മേഖല ഏറ്റവുമധികം നേട്ടങ്ങള്‍ സൃഷ്ടിച്ച കാലമാണിതെന്നും മൂന്നര വര്‍ഷത്തിനുള്ളില്‍ 44,000 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനകത്തുനിന്ന് മാത്രം ആകര്‍ഷിക്കാനായെന്നും മന്ത്രി പി. രാജീവ്. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിന് മുന്നോടിയായി 100 മുതല്‍ 500 കോടി വരെ നിക്ഷേപം നടത്തുന്ന സംരംഭകര്‍ക്കായി സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2021നുശേഷം ഒരുകോടിക്ക് മുകളിലായി മുടക്കു മുതലുള്ള 696 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതില്‍ 203 സംരംഭങ്ങള്‍ 100 കോടിക്ക് മുകളില്‍ നിക്ഷേപിച്ചവയാണ്. 15925.89 കോടിയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ ആകെ ആകര്‍ഷിക്കാനായത്. 2022-23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 3,43,083 സംരംഭങ്ങള്‍ ആരംഭിക്കാനും 21,299 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാനും ഏഴുലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാനുമായി. ഇതില്‍ 31 ശതമാനം വനിത സംരംഭകരാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.