സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു
text_fieldsമഞ്ചേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസായിരുന്നു.
വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. നേരത്തേ കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ശരീരത്തിെൻറ ഒരു ഭാഗം തളർന്നതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
അട്ടപ്പാടിയിൽ ആദ്യമായാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ആദിവാസി വിഭാഗ ത്തിൽ സംസ്ഥാനത്ത് സംഭവിച്ച ആദ്യ കോവിഡ് മരണവുമാണ് അട്ടപ്പാടിയിൽ സംഭവിച്ചത്. അട്ടപ്പാടിയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. വിദേശത്തുനിന്നെത്തിയവർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയവർക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി ആദിവാസി ഊരിലെ 21 കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സക്കായി പോയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.