തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേരളം മാതൃക –ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റു സ മ്മതിദായകർക്ക് മാതൃകെയന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പോളിങ് ശതമാന വർധന ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരത പങ്ക് വഹിച്ചിട്ടുെണ്ടന്നും ദേശീയ സമ്മതിദായകദിനാഘോഷത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായക പ്രതിജ്ഞ ഗവർണർ ചൊല്ലിക്കൊടുത്തു. െതരഞ്ഞെടുപ്പ് കമീഷൻ നടത്തിയ കത്തെഴുത്ത് മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചെവച്ചവരെ ആദരിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ, ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.