ലോക കേരളസഭക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: ലോക മലയാളികളുടെ പരിച്ഛേദമായി വിഭാവനം ചെയ്യുന്ന പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നിയമസഭ മന്ദിരത്തില്‍ രാവിലെ 9.30നാണ് സമ്മേളനം ആരംഭിക്കുക.
9.30ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആൻറണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും.
സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയെൻറ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൺസ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, എൻ.ആര്.ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും.
2.30ന് നിയമസഭ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച ഒമ്പതിനും 11.30നും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സമ്മേളനങ്ങള്‍. ഉച്ചക്ക് രണ്ടിന് പൊതുസഭ സമ്മേളനം. 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വൈകീട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.