ഹണി ട്രാപ്പ് ലഹരി മാഫിയയുടെ സൃഷ്ടി -കെ.എസ്.എസ്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകലും, ഹണി ട്രാപ്പിലൂടെ നടത്തുന്ന കൊലപാതകങ്ങൾക്കും കാരണക്കാർ തഴച്ചുവളരുന്ന ലഹരിമാഫിയകളാണെന്ന് കേരളാ സാംസ്കാരിക സംഘം (കെ.എസ്.എസ്) സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ലഹരിക്ക് പണം കണ്ടെത്താൻ എന്ത് മാർഗവും സ്വീകരിക്കാൻ മടിയില്ലാത്ത ഇത്തരം സംഘങ്ങളുടെ കെണിയിൽ വിദ്യാർഥികൾ പോലും അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുട്ടികളിലും യുവാക്കളിലും വർധിച്ചു വരുന്ന ആത്മഹത്യാപ്രവണതയിലും യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. കേരളം കശാപ്പുശാലയായി മാറാതിരിക്കാൻ ഇത്തരം സംഘങ്ങൾക്കെതിരെ സർക്കാർ നടപടി ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫാ. വി.ടി ആന്ത്രയോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു ഉദ്ഘാടനം ചെയ്തു. ജി. ഗണപതി, കെ. ശരത് കുമാർ, സലീം വട്ടക്കിണർ, സുധീഷ് വി, പി.എസ്. ദിലീപ്, സി.കെ സമദ്, സി. മുസ്തഫ, അനീഷ് ടി, അരുൺ എം എന്നിവർ സംസാരിച്ചു. ജസീം നിലമ്പൂർ സ്വാഗതവും എം. വിപിൻദാസ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ: ഹരിപ്പാട് ഹരികുമാർ (പ്രസി.) ഫാ. വി.ടി ആന്ത്രയോസ് കണ്ണൂർ, ജി. ഗണപതി തിരുവനന്തപുരം, (വൈസ് പ്രസി.), വെട്ടിച്ചിറ മൊയ്തു മലപ്പുറം (ജന:സെക്രട്ടറി) ഷമീജ് കാളിക്കാവ് മലപ്പുറം, നസീഫ് കൊടുവള്ളി കോഴിക്കോട് (ജോ: സെക്രട്ടറി) പി.ജെ ജഷാൻ എറണാകുളം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മുസ്തഫ നീലിയാട്ട് (മലപ്പുറം) കെ.സി അബ്ദുൽ മജീദ് (വയനാട് ) ഇഖ്ബാൽ പള്ളിയാലി (കോഴിക്കോട്) വിപിൻദാസ് എം ( കോഴിക്കോട്) സുദീഷ് സി (തിരുവനന്തപുരം) വി.ഷിബു ഡേവീസ് (തൃശൂർ) ജസീം നിലമ്പൂർ (മലപ്പുറം) ജോസ് പുള്ളിയിൽ ( കാസർഗോഡ്) അശോക് ഗോപി (കോട്ടയം) എന്നിവരാണ് തെരത്തെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.