'കേരള സവാരി' വൈകും
text_fieldsതിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞെങ്കിലും കേരള സർക്കാറിന്‍റെ ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ 'കേരള സവാരി' യാത്ര വൈകും. 'സവാരി ആപ്' പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് കാരണം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ സർക്കാർ നിയന്ത്രിത ഓൺലൈൻ ടാക്സി സംവിധാനം എന്ന നിലയിൽ കൊട്ടിഘോഷിച്ച 'കേരള സവാരി' ബുധനാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പ്ലേസ്റ്റോറിൽ ആപ് ലഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്‍റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ല ഓഫിസിൽ സജ്ജമായിട്ടുണ്ട്. 9072272208 നമ്പറിൽ വിളിച്ച് പരാതിയും അറിയിക്കാം.
അടിയന്തര ഘട്ടങ്ങളിലുപയോഗിക്കാവുന്ന പാനിക് ബട്ടൺ ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ് ആണു ലക്ഷ്യമിട്ടിരുന്നത്. അതാണ് യാഥാർഥ്യമാകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.