വേദിയിൽ വീണ്ടും പല്ലശ്ശനയുടെ പെരുക്കം; കാൽനൂറ്റാണ്ടിന് ശേഷം വിജയം
text_fieldsകൊല്ലം: കാൽനൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വീണ്ടും പാലക്കാട് പല്ലശ്ശന വി.ഐ.എം എച്ച്.എസ്.എസിലെ വിദ്യാർഥികൾ ചെണ്ടയിൽ വിസ്മയം തീർത്തു. മേളം കൊട്ടിക്കയറി വേദികീഴടക്കിയ ഈ കുട്ടികൾ മടങ്ങുന്നത് എ ഗ്രേഡുമായാണ്. ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം മത്സരത്തിലാണ് കുട്ടികൾ നേട്ടം കൈവരിച്ചത്.
1997വരെ ചെണ്ടമേളത്തിലെ മുൻനിരക്കാരായിരുന്നു പല്ലശ്ശന സ്കൂളിലെ വിദ്യാർഥികൾ. 1997ൽ പല്ലശ്ശന മണികണ്ഠന്റെ ശിക്ഷണത്തിലായിരുന്നു പഠനം. അതിന് ശേഷം സ്കൂൾടീം മത്സരവേദിയിലുണ്ടായിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ മക്കളായ പല്ലശ്ശന സതീഷും പല്ലശ്ശന സുധീഷും സ്കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് മത്സരത്തിനെത്തിച്ചു.
25 വർഷത്തിന് ശേഷം സംസ്ഥാന തലത്തെത്തി വിജയക്കൊയ്ത്ത് നടത്തിയ ഇവർ നാടിന്റെ ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. ശ്രീരാജ്, അഭി(ഇടംതല), ആദർശ്(വലംതല), വിശ്വൻ(കൊമ്പ്), അഭിജിത്ത്(കുഴൽ), ആദിത് കൃഷ്ണ, അഖിലേഷ്(ഇലത്താളം) എന്നിവരാണ് ടീമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.