അരങ്ങിനെ ധന്യമാക്കി നാടകങ്ങൾ
text_fieldsആനുകാലിക സംഭവങ്ങൾ... സാമൂഹിക വിമർശനങ്ങൾ... അനീതികളെ ചോദ്യംചെയ്യൽ... കലോത്സവത്തിലെ നാടകവേദിക്ക് മികവേറെയാണ്. എച്ച്.എസ്.എസ് വിഭാഗത്തിലെ ഓരോ നാടകവും ഒന്നിനൊന്ന് മെച്ചപ്പെട്ടവ. നാടകാചാര്യൻ ഒ. മാധവന്റെ സ്മൃതിയിൽ സോപനം ഹാളിൽ നടന്ന നാടകങ്ങൾ അരങ്ങിലെ മികച്ച പ്രകടനംകൊണ്ട് അദ്ദേഹത്തിനുള്ള അംഗീകാരം കൂടിയായി. കതിരൂർ ജി.വി.എച്ച്.എസ്.എസിന്റെ ചൊരുക്ക്, കൽപറ്റ എൻ.എസ്.എസ് സ്കൂളിന്റെ ഭഗവന്തി, കോക്കല്ലൂർ ജി.എച്ച്.എസ്.എസിന്റെ കുമരു, മീനങ്ങാടി ജി.എച്ച്.എസ്.എസിന്റെ കഥപറയുന്ന നാട്, തിരുവനന്തപുരം കാർമൽ സ്കൂളിന്റെ അസാധു, ചാവക്കാട് വടക്കേക്കാട് ഐ.സി.എ സ്കൂളിന്റെ ഗസ റേഡിയോ, മലപ്പുറം അരിയല്ലൂർ എം.വി.എച്ച്.എസ്.എസിന്റ കരിന്തണ്ടൻ, കളമശ്ശേരി രാജഗിരി എച്ച്.എസ്.എസിന്റെ ഗാർഗി എന്നിവയെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. നടന്മാരായ മുകേഷ് എം.എൽ.എ, അലൻസിയർ, മന്ത്രി കെ.എൻ. ബാലഗോപൽ അടക്കമുള്ളവരും നാടകത്തിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.