അനീഷും 30 പിള്ളേരും മൂകാഭിനയവേദിയില്‍
text_fieldsകൊല്ലം: പതിവ് തെറ്റിക്കാതെ അനീഷ് ഇത്തവണയും കുട്ടിക്കൂട്ടവുമായി കലോത്സവ നഗരിയിലുണ്ട്. വാചികാഭിനയത്തേക്കാള് ശക്തമായ മൂകാഭിനയത്തില്‍ ഇത്തവണ അഞ്ച് ജില്ലകളില്‍ നിന്നുള്ള ശിഷ്യഗണങ്ങളാണ് അനീഷ് രവീന്ദ്രനുള്ളത്. കാല് നൂറ്റാണ്ടിലേറെയായി മത്സരാർഥിയായും പരിശീലകനായും അനീഷ് കലാമേളയിലുണ്ട്.
തൃശൂര്‍ അമ്മനഗര് സ്വദേശിയായ അനീഷ് രവീന്ദ്രന്റെ 30 കുട്ടികളും ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയത്. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. സ്ത്രീ പ്രതിരോധം, അയ്യന്‍കാളിയിലൂടെ ദലിത് വിഷയങ്ങള്‍, ലഹരി ഉപയോഗം, ആമസോണ്‍ കാടുകളില്‍ അകപ്പെട്ട കുട്ടികളുടെ രക്ഷപ്പെടൽ എന്നിവയായിരുന്നു പ്രധാന ഇതിവൃത്തങ്ങള്‍.
തൃശൂര്‍, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള ടീമാണ് ഉണ്ടായിരുന്നത്. ഇടുക്കി ജില്ലയിലെ മത്സരാർഥികള്‍ അനീഷ് തയാറാക്കിയ അഭിമന്യു വിഷയത്തിലാണ് മൂകാഭിനയത്തില്‍ പങ്കെടുത്തത്. കഥാപാത്രങ്ങൾ നിശബ്ദരെങ്കിലും ആശയ സമ്പന്നമായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.