സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ, കോഴിക്കോട് രണ്ടാമത്
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കവേ പോയിന്‍റ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 743 പോയിന്‍റുകൾ നേടിയാണ് കണ്ണൂർ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്. 738 പോയിന്‍റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. 734 പോയിന്‍റുമായി പാലക്കാട് മൂന്നാമതുണ്ട്.
തൃശൂർ 713, കൊല്ലം 705, മലപ്പുറം 704, എറണാകുളം 692, തിരുവനന്തപുരം 667, ആലപ്പുഴ 654, കോട്ടയം 646, കാസർകോട് 646, വയനാട് 615, പത്തനംതിട്ട 580, ഇടുക്കി 558 എന്നിങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള മത്സരഫലങ്ങൾ പ്രകാരമുള്ള പോയിന്‍റ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 361 പോയിന്‍റുമായും ഹയർ സെക്കൻഡറി വിഭാഗത്തിൽ 382 പോയിന്‍റുമായും കണ്ണൂർ ജില്ല തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.
അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.