Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേദിയിൽ വീണെങ്കിലും...

വേദിയിൽ വീണെങ്കിലും അനയയെ വിജയം കൈവിട്ടില്ല

text_fields
bookmark_border
എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ തൃശൂർ ബദനി സെന്റ് ജോൺസ് എച്ച്.എസ്.എസിലെ അനയ മാറ്റുരക്കുന്നു
cancel
camera_alt

എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടിയിൽ തൃശൂർ ബദനി സെന്റ് ജോൺസ് എച്ച്.എസ്.എസിലെ അനയ മാറ്റുരക്കുന്നു

കൊല്ലം: വേദിയിൽ വീണു പോയെങ്കിലും അനയയെ വിജയം കൈവിട്ടില്ല. എച്ച്.എസ്.എസ് വിഭാഗത്തിൽ കുച്ചിപ്പുടി അവതരിപ്പിക്കവെ അവസാന ഭാഗമെത്തിയപ്പോഴേക്കും അനയയുടെ അരപ്പട്ട മുറുകിപ്പോയത് ശ്വാസതടസം വരെ സൃഷ്ടിച്ചു. തിരശീല വീഴുമ്പോഴേക്കും അനയ വേദിയിൽ വീണു. പെട്ടെന്ന് അരപ്പട്ട ഊരിമാറ്റുകയും പിന്നീട് വെള്ളം കുടിപ്പിക്കുകയുമെല്ലാം ചെയ്തതോടെയാണ് ശ്വാസം നേരെയായത്. അപ്പീലിലൂടെയെത്തി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലും എ ഗ്രേഡ് നേടിയതോടെ തൃശൂർ ബദനി സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ഈ വിദ്യാർഥിക് മൂന്ന് എഗ്രേസാണ് ലഭിച്ചത്. ആർ.എൽ.വി. ആനന്ദാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. ദീപാങ്കുരൻ-സമിജ ദമ്പതികളുടെ മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuchipudiKerala School Kalolsavam 2024
News Summary - kerala school kalolsavam-anaya-kuchipudi
Next Story