സ്കൂൾ കലോത്സവം; ആൺ, പെൺ മത്സരങ്ങൾ ഏകീകരിക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രചന, പദ്യപാരായണ ഇനങ്ങളിൽ ആൺ, പെൺ മത്സരങ്ങൾ ഒഴിവാക്കി ഏകീകരിക്കാൻ ശിപാർശ. കലോത്സവ മാന്വൽ പരിഷ്ക്കരണം സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായി നിയോഗിക്കപ്പെട്ട സമിതിയാണ് ഇതുസംബന്ധിച്ച് സർക്കാറിന് കരട് റിപ്പോർട്ട് സമർപ്പിച്ചത്. കലോതസവത്തിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് എസ്.എസ്.എൽ.സി പരീക്ഷയോെടാപ്പം ചേർക്കേണ്ടതില്ലെന്ന് സമിതി അംഗങ്ങൾ നിർദേശം മുന്നോട്ടുവെച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാർ കാലാകാലങ്ങളിൽ ഇറക്കുന്ന ഉത്തരവ് പിന്തുടരാമെന്നാണ് ശിപാർശ.
ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, പദ്യപാരായണം, രചനാ മത്സരങ്ങൾ, മോണോ ആക്ട്, മിമിക്രി തുടങ്ങിയ ഇനങ്ങളിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സം നടത്തുന്നത് അവസാനിപ്പിക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്. ഇത്തരം ഇനങ്ങളുടെ റിയാലിറ്റിഷോകളിൽ പോലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് മത്സരിക്കുന്ന സാഹചര്യത്തിൽ കലോത്സവത്തിൽ മാത്രം വെവ്വേറെ മത്സരങ്ങൾ വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഒാരോ ഇനങ്ങൾക്കും സംസ്ഥാനതലത്തിൽ 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒാരോരുത്തർ വീതമാണ് പെങ്കടുക്കുന്നത്. ഇതിന് പുറമെയാണ് അപ്പീലിൽ കൂടി എത്തുന്നവർ. ആൺ, പെൺ വിഭാഗങ്ങളിലായി ഒരു ഇനത്തിൽ മാത്രം നിലവിൽ ചുരുങ്ങിയത് 28 പേർക്ക് പെങ്കടുക്കാനാകും. ഏകീകരിക്കപ്പെടുന്നതോടെ ഇത് 14 ആയി ചുരുങ്ങും. നൃത്ത ഇനങ്ങളിൽ ഇൗ ഏകീകരണം വേണ്ടതില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. കലോത്സവത്തിലെ അനാരോഗ്യ പ്രവണതകളുടെ പശ്ചാതലത്തിലാണ് നിയമാവലി പരിഷ്ക്കരണത്തിനായി സമിതിയെ നിയോഗിച്ചത്. വിദ്യാർഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്കുകളെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കലോത്സവത്തിലെ ഗ്രേസ് മാർക്കും സമിതിയുടെ പരിഗണനാ വിഷയമായതിനാൽ ഇക്കാര്യത്തിൽ നിയമാവലി പരിഷ്ക്കരണ സമിതി ശിപാർശ സമർപ്പിച്ചിട്ടില്ലെന്നാണ് സൂചന. ഗ്രേസ് മാർക്ക് എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്കിെനാപ്പം ചേർക്കേണ്ടതില്ലെന്ന് സമിതി അംഗങ്ങൾ നിർദേശം സമർപ്പിച്ചിരുന്നു. പകരം ഗ്രേസ് മാർക്ക് പ്രത്യേകം ചേർക്കാനും ഉപരിപഠനത്തിന് വെയിറ്റേജായി പരിഗണിക്കാനുമായിരുന്നു നിർദേശം.
എന്നാൽ നൃത്ത ഇനങ്ങളിൽ മത്സരാർഥികളുടെ അമിത ആഢംബരങ്ങൾക്ക് മൈനസ് മാർക്കിനു റിപ്പോർട്ടിൽ ശിപാർശയുണ്ട്. സംഗീത-നൃത്ത മത്സരങ്ങൾക്ക് ശേഷം വൈവാ മാതൃകയിൽ വിധികർത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാർത്ഥികളുടെ അറിവും കൂടി ചേർത്ത് ഗ്രേഡ് നൽകുന്ന രീതി കൊണ്ടുവരണമെന്നും നിർദേശമുണ്ട്. മിക്ക ഇനങ്ങളുടെയും നിയമാവലിയിൽ മാറ്റത്തിനും ശിപാർശയുണ്ട്. ശിപാർശ സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച നടത്തിയായിരിക്കും അന്തിമ റിപ്പോർട്ട് അംഗീകരിക്കുക. ഇതിനായി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം സർക്കാർ ഒരാഴ്ചക്കകം വിളിച്ചുചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.