മാപ്പിളകലകളിൽ എറണാകുളത്തിന്‍റെ പ്രതിനിധികളായി തണ്ടേക്കാട് സ്കൂൾ
text_fieldsകൊല്ലം: മാപ്പിള കലകളിൽ എറണാകുളം ജില്ലയുടെ പ്രതിനിധികളായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ. 12 വർഷമായി മാപ്പിള കലകളിലെ എതിരാളികൾ ഇല്ലാതെയാണ് സംസ്ഥാനതലത്തിൽ കോൽക്കളിയിൽ മത്സരിച്ച് എ ഗ്രേഡ് നേടുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഈ വിജയം സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാണെന്ന് അധ്യാപകരും പരിശീലകരും പറയുന്നു. 12 കൊല്ലമായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ മാഹിൻ പാനായിക്കുളമാണ് കോൽക്കളി പരിശീലിപ്പിക്കുന്നത്. 14 വർഷത്തോളമായി സ്കൂൾ പലവിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മത്സരിക്കുന്നുണ്ട്. ഇത്തവണ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദഫ്മുട്ട്, ഒപ്പന, അറബി മുശാവറ , അറബി പദ്യംചൊല്ലൽ , കോൽക്കളി ഹയർസെക്കൻഡറി വിഭാഗത്തിൽ അറബന എന്നിവയിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ച പ്രകടനമായിരുന്നു സ്കൂൾ കാഴ്ചവെച്ചത്. ദഫ്മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് എന്നിവയിൽ അസ്ലം തമ്മനമാണ് ഇവരെ പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.