സ്കൂൾ പാഠപുസ്തക വിതരണം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാഠപുസ്തക വിതരണം തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ആദ്യം വിതരണം. ഇൗ ജില്ലകളിൽ ഒേട്ടറെ സ്കൂളുകളിൽ പുസ്തകം വീട്ടിൽ എത്തിച്ചുനൽകുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. രക്ഷകർത്താക്കൾക്ക് സ്കൂളിൽ വന്ന് പുസ്തകം വാങ്ങുകയും ചെയ്യാം.
മറ്റ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ പുസ്തക വിതരണം തുടങ്ങും. ഭൂരിഭാഗം ജില്ലകളിലും ജില്ല ഹബ്ബുകളിൽനിന്നും സ്കൂൾ സൊസൈറ്റികളിൽ പുസ്തകം എത്തി. ഇവിടെനിന്ന് പുസ്തകം സ്കൂളുകളിൽ അടുത്ത ദിവസങ്ങളിൽ എത്തിച്ച് വിതരണം ചെയ്യും. പാഠപുസ്തകങ്ങളില്ലാതെയാണ് ഒാൺലൈൻ ക്ലാസുകൾ തുടങ്ങുന്നതെന്ന വിമർശനം ഉയർന്നിരുന്നു. പുസ്തകങ്ങളുടെ പി.ഡി.എഫ് പകർപ്പ് എസ്.സി.ഇ.ആർ.ടിടെ വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി: രണ്ടാംഘട്ട മൂല്യനിർണയം ഇന്ന് തുടങ്ങും
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ രണ്ടാംഘട്ട മൂല്യനിർണയം തിങ്കളാഴ്ച പുനരാരംഭിക്കും. എസ്.എസ്.എൽ.സിക്ക് ആകെയുള്ള 54 ക്യാമ്പുകളിൽ 38 ക്യാമ്പുകളാണ് തുടങ്ങുന്നത്. ശേഷിക്കുന്ന ക്യാമ്പുകൾ രണ്ടാംഘട്ടത്തിൽ പരീക്ഷ നടന്ന മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കായുള്ളതാണ്.
പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഇൗ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിെൻറ നിർദേശം. അതിനാൽ ഇൗ ആഴ്ച അവസാനത്തിേലാ അവസാനമോ അടുത്ത ആഴ്ച ആദ്യമോ മാത്രമേ ഇവയുടെ മൂല്യനിർണയം ആരംഭിക്കുകയുള്ളൂ.
ഇതിനുപുറമെ അറബിക്, ഉറുദു, സംസ്കൃതം വിഷയങ്ങൾക്ക് അധികമായി തുടങ്ങാൻ തീരുമാനിച്ച ക്യാമ്പുകളും ഇൗയാഴ്ച ആരംഭിക്കും. 92 ക്യാമ്പുകളിലാണ് ഹയർ സെക്കൻഡറി മൂല്യനിർണയം. രണ്ടാം ഘട്ടത്തിൽ നടത്തിയ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഒരാഴ്ച കഴിഞ്ഞാണ് മൂല്യനിർണയം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.