സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ പൊതുഭരണവകുപ്പ്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിെൻറ ഭാഗമായി എൻ.െഎ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഒരുമാസം കഴിഞ്ഞും കൈമാറാതെ പൊതുഭരണവകുപ്പ്. സർക്കാറിന് ഇതിൽ മറച്ചുെവക്കാൻ ഒന്നുമില്ലെന്നും എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ആവർത്തിക്കുേമ്പാഴാണ് പൊതുഭരണവകുപ്പിെൻറ മെല്ലെപ്പോക്ക്. സെക്രട്ടേറിയറ്റിലെ ഭരണപക്ഷ അനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒത്തുകളി നടത്തുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
നേരത്തേ എൻ.െഎ.എക്ക് 12 ദിവസത്തെ ദൃശ്യങ്ങൾ സെക്രേട്ടറിയറ്റിൽനിന്ന് കൈമാറിയിരുന്നു. എന്നാൽ, 2019 ജൂലൈമുതൽ ഒരുവർഷത്തെ ദൃശ്യങ്ങൾ നൽകണമെന്ന് എൻ.െഎ.എ ആവശ്യപ്പെട്ടു. സ്വർണക്കടത്തിൽ പിടിയിലായവർ എത്ര തവണ സെക്രേട്ടറിയറ്റിൽ എത്തിയിട്ടുണ്ടെന്നും അവർ ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണിത്.
കഴിഞ്ഞമാസം 17നാണ് പൊതുഭരണ അഡീഷനൽ സെക്രട്ടറിയും സംഘടനാനേതാവുമായ പി. ഹണിക്ക് എൻ.െഎ.എ നോട്ടീസ് നൽകിയത്. തുടർനടപടി സ്വീകരിക്കാൻ അഡീഷനൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിർദേശവും നൽകി. ദൃശ്യങ്ങൾ കൈമാറാൻ മുഖ്യമന്ത്രിയുടെ ഒാഫിസും നിർദേശിച്ചു. നിലവിലെ സംവിധാനം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി നൽകാനാകില്ലെന്നും വിദേശത്തുനിന്ന് പ്രത്യേക ഹാർഡ് ഡിസ്ക് വരുത്തണമെന്നുമാണ് നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.