കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്: പ്രക്ഷോഭം ശക്തമാക്കും –ആക്ഷന്‍ കൗണ്‍സില്‍
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാനുള്ള സര്‍ക്കാറിന്‍െറ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍. ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍, കെ.പി.എസുമായി മുന്നോട്ടുപോകാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭയില്‍ തീരുമാനിച്ചു. സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്‍െറ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന തീരുമാനം പിന്‍വലിക്കണം.
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. ആദ്യഘട്ടമെന്നനിലയില്‍ വ്യാഴാഴ്ച സൂചനാപണിമുടക്ക് സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെ. ബെന്‍സി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ളാസ് ടു ഗസറ്റഡ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്താനാണ് തീരുമാനം. തന്ത്രപ്രധാന തസ്തികകളിലേക്ക് ഭരണപരിചയവും അനുഭവസമ്പത്തുമില്ലാത്തവരെ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയും. ഫയല്‍ നീക്കത്തെപ്പോലും പ്രതികൂലമായി ബാധിക്കും.
ഫീല്‍ഡ് വകുപ്പുകളില്‍നിന്ന് ബൈട്രാന്‍സ്ഫര്‍ വഴി സര്‍ക്കാറിന്‍െറ ഇഷ്ടക്കാരെ സെക്രട്ടേറിയറ്റിലത്തെിക്കാനും വഴിയൊരുങ്ങും. 1986 ല്‍ പരീക്ഷിച്ച് പരാജയപ്പെട്ട തീരുമാനമാണ് സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നത്. വനംവകുപ്പില്‍ റേഞ്ചര്‍മാരെയും പൊലീസ് വകുപ്പില്‍ ഡിവൈ.എസ്.പിമാരെയും നേരിട്ട് നിയമിച്ചത് വന്‍പരാജയമായിരുന്നെന്ന് കാലം തെളിയിച്ചു.
അതേ അവസ്ഥ സെക്രട്ടേറിയറ്റില്‍ സംഭവിച്ചാല്‍ അതിന്‍െറ തിക്തഫലം ജനങ്ങളാണ് അനുഭവിക്കേണ്ടിവരുകയെന്നും ബെന്‍സി വ്യക്തമാക്കി. ടി. ശ്രീകുമാര്‍, എസ്. പ്രദീപ് കുമാര്‍, എസ്. സുരേഷ് കുമാര്‍, എ. ജാഫര്‍ഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സെക്രട്ടേറിയറ്റിലെ ഒരുവിഭാഗം ജീവനക്കാരുടെ സംഘടനകള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാണെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.