ഉന്നത വിദ്യാഭ്യാസത്തിന് കേന്ദ്ര സഹായം തേടി കേരളം
text_fieldsന്യൂഡൽഹി: കേന്ദ്ര വൈദഗ്ധ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കണ്ട് അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് (അസാപ്) കേന്ദ്ര സഹായം തേടിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന ബജറ്റിൽ അനുവദിച്ച 2.3 ശതമാനം അഞ്ചു ശതമാനമാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ആമസോൺ വെബ് സർവിസുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കീൽഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി കോഴ്സുകൾക്ക് കേന്ദ്ര സഹായം തേടി.
പോളിടെക്നിക്കുകളോട് ചേർന്നുള്ള കമ്യൂണിറ്റി കോളജുകളിൽ വിദ്യാർഥികൾക്കു പുറമെ, ബഹുജനങ്ങൾക്കും പരിശീലനം നൽകുന്ന പരിപാടി നിലച്ച കാര്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പുനരാരംഭിക്കാനുള്ള നടപടിക്ക് സഹായം തേടിയ മന്ത്രി ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി. യു.ജി.സി ശമ്പള പരിഷ്കരണത്തിെൻറ കുടിശ്ശികയായ 1061 കോടി രൂപ കിട്ടാൻ നിവേദനം നൽകും.
കേന്ദ്ര നിർദേശമനുസരിച്ച് തയാറാക്കുന്ന വയോജന പുനരധിവാസ പദ്ധതിക്കും സഹായമഭ്യർഥിക്കും. എ.െഎ.സി.ടി.ഇ ചെയർമാനെ കണ്ട് വിദ്യാർഥി -അധ്യാപക അനുപാതത്തിൽ വ്യത്യാസം വരുത്താൻ ആവശ്യപ്പെടും. സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങളിൽ കേരളത്തിെൻറ സവിശേഷ സാഹചര്യങ്ങൾവെച്ച് ഭേദഗതികൾ കൊണ്ടുവരണമെന്നും ആവശ്യപ്പെടും.
മെയ് 21നു പിണറായി വിജയൻ സർക്കാർ അധികാരമേറ്റ് ആറു മാസം പിന്നിടുന്ന വേളയിൽ കേരള ഹൗസിൽ കേക്ക് മുറിച്ച് മാധ്യമപ്രവർത്തകർക്ക് നൽകിയായിരുന്നു ബിന്ദുവിെൻറ വാർത്തസമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.