ബേപ്പൂർ തുറമുഖ വികസനത്തിന് 430 കോടി ആവശ്യപ്പെട്ട് കേരളം
text_fieldsന്യൂഡൽഹി: ബേപ്പൂർ തുറമുഖം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും 430 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത മന്ത്രി സർബാനന്ദ സോണോവലുമായി കൂടിക്കാഴ്ച നടത്തി. വർഷം 1.25 ലക്ഷം ടൺ കാർഗോയും 10000ൽ അധികം യാത്രക്കാരും ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിൽ എത്തുന്നുണ്ട്.
ആവശ്യത്തിന് വാർഫുകൾ ഇല്ലാത്തത് കപ്പലുകൾ അടുക്കുന്നതിന് താമസം സൃഷ്ടിക്കുന്നു. തുറമുഖത്തിെൻറ സമ്പൂർണ വികസനമാണ് ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി, റോഡ് നെറ്റ്വർക്ക് 200 കോടി, റെയിൽ കണക്റ്റിവിറ്റി 50 കോടി, അനുബന്ധ സൗകര്യങ്ങൾക്ക് 80 കോടി, ഡ്രെഡ്ജിങിന് 80 കോടി, അധിക വാർഫ് വികസനത്തിന് 10 കോടി എന്നിങ്ങനെയാണ് പ്രൊപ്പോസൽ നൽകിയിട്ടുള്ളത്. ഇത് പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിെയന്നും വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശിച്ചതായും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.