കേരള സെനറ്റ്: എല്ലാം നിയമപരം-മന്ത്രി ആർ. ബിന്ദു
text_fieldsതൃശൂർ: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചതും പ്രമേയം പാസാക്കിയതുമടക്കമുള്ള വിഷയത്തിൽ ഗവർണർക്കും യു.ഡി.എഫിനും മറുപടിയുമായി മന്ത്രി ആർ. ബിന്ദു. നിയമപരമായാണ് എല്ലാം ചെയ്തതെന്നും നിയമവിരുദ്ധമായാണെങ്കിൽ യു.ഡി.എഫ് നിയമപരമായി നേരിടട്ടെയെന്നും മന്ത്രി പറഞ്ഞു. കോടതിയെ സമീപിക്കുന്നത് അവരുടെ അവകാശം. കോടതിയിൽ പല വിഷയങ്ങളും പരിഗണനയിലുള്ള സന്ദർഭമാണിത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ നിൽക്കുകയാണ്. അതെല്ലാം പരിഗണിച്ചുവേണം നിലപാട് സ്വീകരിക്കാനെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.